Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആക്രമിക്കുന്ന നായകളെ കൊല്ലാൻ തീരുമാനമെടുത്തെന്നു തിരുവനന്തപുരം മേയർ; തെരുവു നായ പ്രശ്‌നത്തിൽ സർക്കാരിനു പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ

ആക്രമിക്കുന്ന നായകളെ കൊല്ലാൻ തീരുമാനമെടുത്തെന്നു തിരുവനന്തപുരം മേയർ; തെരുവു നായ പ്രശ്‌നത്തിൽ സർക്കാരിനു പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ

തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാൻ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. അക്രമകാരികളായ തെരുവുനായകളെ കൊല്ലാൻ കോർപ്പറേഷൻ തീരുമാനമെടുത്തെന്നും ഇതിനായി ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മേയർ വി കെ പ്രശാന്ത് പറഞ്ഞു.

അതിനിടെ, തെരുവുനായ ശല്യം ഒഴിവാക്കാനുള്ള സർക്കാർ നടപടികൾക്കു പ്രതിപക്ഷം പൂർണ പിന്തുണ പ്രഖ്യാപിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉടൻ നടപടികൾ ആരംഭിക്കാനാണ് തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനം എടുത്തത്. ആക്രമിക്കുന്ന നായകളെ കൊല്ലുന്നതിൽ പ്രശ്‌നമില്ലെന്നു മന്ത്രി കെ ടി ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കർശന ഇടപെടൽ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളിൽ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് സെപ്റ്റംബർ ഒന്നുമുതൽ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കും. ഇതിനായി പ്രത്യേക നായ വന്ധ്യംകരണ ക്യാമ്പുകൾ സംഘടിപ്പിക്കുവാനും തീരുമാനമായി.

ഒക്ടോബർ ഒന്നുമുതൽ വിശദമായ പദ്ധതി തയാറാക്കി സംസ്ഥാന വ്യാപകമായി ദീർഘകാലാടിസ്ഥാനത്തിൽ നിയമാനുസൃതമായി തെരുവുനായ നിയന്ത്രണനടപടികൾ ആരംഭിക്കും. പദ്ധതി നടത്തിപ്പിന്റെ മേൽനോട്ടം അതത് ജില്ലാ കളക്ടർമാർക്കായിരിക്കും.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ നായകളെ പിടികൂടി പ്രത്യേക ക്യാമ്പുകളിൽ എത്തിച്ച് വന്ധ്യംകരണം നടത്തും. ഇവയ്ക്ക് ആവശ്യമായ സംരക്ഷണവും ചികിത്സയും നൽകും. ഇതിനായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർക്കു പുറമേ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയോഗിക്കും.

അനിമൽ വെൽഫയർ ഓർഗനൈസേഷന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. എല്ലാ ജില്ലാ ഫാമുകളിലും ഇത്തരത്തിൽ പിടികൂടുന്ന നായകളെ പാർപ്പിക്കാൻ സ്ഥലം കണ്ടെത്തും. മുഴുവൻ മൃഗക്ഷേമ സംഘടനകളെയും രജിസ്റ്റർ ചെയ്യിക്കും. പരിശീലനം സിദ്ധിച്ച നായപിടുത്തക്കാരെ കണ്ടെത്തി തെരുവുനായകളെ പിടികൂടുന്നത് അടിയന്തരമായി ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളുടെ യോഗം വിളിക്കും. മാസത്തിൽ പത്തുദിവസമെങ്കിലും ഓരോ ബ്‌ളോക്ക് അടിസ്ഥാനത്തിൽ നായകളുടെ വന്ധ്യംകരണ ക്യാമ്പ് നടത്താനുള്ള സാധ്യതകളും പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP