Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപകടകാരികളായ തെരുവു നായകളെ കൊല്ലാൻ സർവ കക്ഷി യോഗത്തിൽ തീരുമാനം; പ്രതിരോധത്തിനും വന്ധ്യംകരണത്തിനും നടപടി ഊർജിതമാക്കും

അപകടകാരികളായ തെരുവു നായകളെ കൊല്ലാൻ സർവ കക്ഷി യോഗത്തിൽ തീരുമാനം; പ്രതിരോധത്തിനും വന്ധ്യംകരണത്തിനും നടപടി ഊർജിതമാക്കും

തിരുവനന്തപുരം: നാടിന് ഭീഷണിയാകുന്ന തെരുവു നായകളെ കൊല്ലാൻ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമായി. പേപിടിച്ചതും അക്രമകാരികളുമായ തെരുവുനായകളെ കൊല്ലാനാണ് യോഗം തീരുമാനിച്ചത്.

പ്രതിരോധത്തിനും വന്ധ്യംകരണത്തിനും ആവശ്യമായ മരുന്നുകൾ ആശുപത്രികളിൽ സജ്ജമാക്കും. നായ്ക്കളെ കുത്തിവയ്‌പ്പിനായി ആശുപത്രിയിൽ എത്തിക്കേണ്ട ചുമതല പഞ്ചായത്തുകൾക്കാണ്.

പേവിഷബാധയേറ്റ നായകളുടെ ശല്യം നിയന്ത്രിക്കാനുള്ള മാർഗം ചർച്ച ചെയ്യാൻ എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിക്കാനും തീരുമാനിച്ചു.

വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേർന്നത്. എല്ലാ മൃഗാശുപത്രികളിലും പേവിഷ പ്രതിരോധ, വന്ധ്യംകരണ സംവിധാനങ്ങൾ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. നായകളെ നിയന്ത്രിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ഡൽഹി മാതൃകയിൽ നായ്ക്കൾക്ക് പേവിഷ പ്രതിരോധമരുന്ന് കുത്തിവയ്ക്കും. പേവിഷ പ്രതിരോധ കുത്തിവെയ്‌പ്പിനായി അഞ്ചു കോടി രൂപയുടെ കേന്ദ്ര പദ്ധതി പ്രയോജനപ്പെടുത്താനും സർവകക്ഷിയോഗത്തിൽ തീരുമാനമായി.

തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി തിരിച്ചറിയൽ മുദ്ര അടയാളപ്പെടുത്തും. തെരുവുനായ ശല്യം അമർച്ച ചെയ്യുന്നതിന് പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് എല്ലാ ജില്ലകളിലും മന്ത്രിമാരുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗം വിളിക്കുന്നത്. പേ ബാധിച്ചതും അപകടകാരികളുമായ നായ്ക്കളെ കൊന്നൊടുക്കാൻ നിലവിലുള്ള നിയമങ്ങളോ കോടതിവിധികളോ തടസമല്ല. മാലിന്യനിർമ്മാർജന സംവിധാനം ഫലപ്രദമായാലേ തെരുവുനായ ശല്യം പരിഹരിക്കാനാകൂ എന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രതിരോധ മരുന്നുകളുടെയും പേവിഷ വാക്‌സിനുകളുടെയും ലഭ്യത ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP