Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരുവനിൽ നിന്ന് സ്വിറ്റ്‌സർലന്റിലേക്ക് പറക്കാനൊരുങ്ങി നന്ദി; തെരുവുനായയെ ദത്തെടുത്ത് വിദേശികളായ അലനും ജോണിയും

തെരുവനിൽ നിന്ന് സ്വിറ്റ്‌സർലന്റിലേക്ക് പറക്കാനൊരുങ്ങി നന്ദി; തെരുവുനായയെ ദത്തെടുത്ത് വിദേശികളായ അലനും ജോണിയും

സ്വന്തം ലേഖകൻ

കൊല്ലം: തെരുവനിൽ നിന്ന് സ്വിറ്റ്‌സർലന്റിലേക്ക് പറക്കാനൊരുങ്ങുകയാണ് നന്ദി എന്ന തെരുവു നായ. മൂന്നാർ തെരുവുകളിൽ അലഞ്ഞുനടക്കാനായിരുന്നു ഈ നാടൻനായയുടെ വിധി മാറ്റി എഴുതിയത് സ്വിറ്റ്‌സർലൻഡിൽനിന്ന് വിനോദയാത്രയ്‌ക്കെത്തിയ അലനും ജോണിയും ആണ്. തിരികെ പോകുമ്പോൾ ഒപ്പം കൂട്ടാനായി ആ നായയെ ദത്തെടുക്കാനുള്ള ശ്രമത്തിലാണ് അവർ. അതിനായി കൊല്ലം ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച് മൈക്രോ ചിപ്പ് ഘടിപ്പിച്ചു. പ്രതിരോധമരുന്നുകൾ നൽകി. പെറ്റ് പാസ്‌പോർട്ടും സ്വന്തമാക്കി.

കേരളം നൽകിയ സ്വീകരണത്തിനു നന്ദിയെന്നോണം ആണ് നായയ് ഇവർ 'നന്ദി' എന്ന പേരുനൽകിയിരിക്കുന്നത്. എന്നാൽ വിമാനത്തിലേറി കടൽകടക്കാൻ കടമ്പകൾ ഏറെയുണ്ട് ഇവൾക്ക്. പേവിഷപ്രതിരോധം, തിരിച്ചറിയൽ നമ്പർ എന്നിവ നിർബന്ധം. പ്രതിരോധമരുന്ന് നൽകിയാലും അതിന്റെ ആന്റിബോഡി നിലവാരം അറിഞ്ഞാൽമാത്രമേ ഒരു മൃഗത്തെ സ്വിറ്റ്‌സർലൻഡിലേക്ക് കൊണ്ടുപോകാനാകൂ.

പേവിഷരഹിത രാജ്യങ്ങളിലെല്ലാം ഇത് കർശനമായി പാലിക്കുന്ന കാര്യമാണ്. സ്വിറ്റ്‌സർലൻഡിലേക്ക് 'നന്ദി'യുടെ പരിശോധനാ സാമ്പിൾ അയച്ച് അവിടെനിന്ന് ഫലം ലഭിക്കണം. അതിന് ഒരുമാസം കാത്തിരിക്കണം. അതുകൊണ്ടുതന്നെ നന്ദിയെ ഒരുമാസം കൊച്ചിയിൽ ഇവരുടെ സുഹൃത്തിന്റെ വീട്ടിൽ പാർപ്പിക്കും. സൂറിച്ചിൽ ഹോട്ടൽ വ്യവസായം നടത്തുന്ന ജോണിയും അലനും തികഞ്ഞ മൃഗസ്‌നേഹികളാണ്. ഫെബ്രുവരി അവസാനം മടങ്ങിപ്പോകുന്ന ഇവർ ഏപ്രിലിൽ വീണ്ടും വരും. നന്ദിയെ കൊണ്ടുപോകാൻ. അജിത്ത്ബാബു, രാജു, ഷൈൻകുമാർ എന്നീ ഡോക്ടർമാരാണ് നന്ദിയുടെ വിദേശയാത്രയ്ക്ക് സഹായവുമായി ഒപ്പം നിൽക്കുന്നത്. അലനും ജോണിയും അവർക്കും നന്ദി പറയുന്നു; നിറഞ്ഞമനസ്സോടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP