Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെടിക്കെട്ടിനു പിന്നാലെ സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിനും കർശന നിയന്ത്രണം; പൂരം എഴുന്നള്ളിപ്പിന്റെ പ്രധാന ഭാഗം നടക്കുന്ന പകൽ പത്തിനും അഞ്ചിനും ഇടയ്ക്ക് എഴുന്നള്ളിപ്പു പാടില്ല; ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണം; ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവു തൃശൂർ പൂരത്തിന്റെ കാര്യത്തിൽ ആശങ്കയേറ്റുന്നു

വെടിക്കെട്ടിനു പിന്നാലെ സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിനും കർശന നിയന്ത്രണം; പൂരം എഴുന്നള്ളിപ്പിന്റെ പ്രധാന ഭാഗം നടക്കുന്ന പകൽ പത്തിനും അഞ്ചിനും ഇടയ്ക്ക് എഴുന്നള്ളിപ്പു പാടില്ല; ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണം; ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവു തൃശൂർ പൂരത്തിന്റെ കാര്യത്തിൽ ആശങ്കയേറ്റുന്നു

തിരുവനന്തപുരം: പരവൂർ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പിനും കർശന നിയന്ത്രണം ഏർപ്പെടുത്തി. വെടിക്കെട്ടു നിയന്ത്രണത്തിനു പിന്നാലെ ആന എഴുന്നള്ളിപ്പിന്റെ കാര്യത്തിലും നിയന്ത്രണം വന്നതോടെ തൃശൂർ പൂരം നടത്തിപ്പിലും ആശങ്കയേറുകയാണ്.

ആനകളെ എഴുന്നള്ളിക്കുന്നതിന് കർശന നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദേവസ്വം അധികൃതർക്ക് കൈമാറിയതായാണ് റിപ്പോർട്ട്. ഉത്തരവ് അനുസരിച്ച് ആനകളെ പകൽ 10 മുതൽ വൈകുന്നേരം 5 മണി വരെ എഴുന്നള്ളിക്കാൻ പാടില്ല. മാത്രവുമല്ല എഴുന്നള്ളിക്കുന്ന ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലവും പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

വയറുകൾ തലകൾ തമ്മിൽ നാലു മീറ്ററും വാലുകൾ തമ്മിൽ നാലു മീറ്ററും അകലം പാലിക്കണമെന്നും വനം വകുപ്പു ദേവസ്വങ്ങൾക്കു നൽകിയ ഉത്തരവിൽ പറയുന്നു. പൂരം എഴുന്നള്ളിപ്പിലെ പ്രധാന ഭാഗം നടക്കുന്നത് രാവിലെ പത്തിനും വൈകിട്ടും അഞ്ചിനും ഇടയ്ക്കുള്ള സമയത്താണ്. ഈ സമയത്തു നിരോധനം വന്നതു പൂരത്തിന്റെ തിളക്കം കുറയ്ക്കും.

വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അപകട സാഹചര്യങ്ങൾ ഒഴിവാക്കി അതീവ ജാഗ്രതയോടെ നടത്താനാണ് അധികൃതർ ഒരുങ്ങുന്നത്. നാളെ വൈകിട്ടു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെയും ഘടക പൂരങ്ങളുടെയും അടിയന്തര യോഗം നടത്തിയാകും ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കുക. കടുത്ത നിയന്ത്രണം തുടരുകയാണെങ്കിൽ ഒരാനപ്പുറത്തു പൂരം നടത്തുമെന്ന നിലപാടാണ് പൂരം നടത്തിപ്പുകാർക്ക്.

വെടിക്കെട്ടു പ്രശ്‌നത്തിൽ കോടതി വിധി അനുകൂലമായാൽപ്പോലും ആന എഴുന്നള്ളിപ്പുു നിയന്ത്രിച്ചത് പ്രതിസന്ധിയാകുമെന്ന് ഇരു ദേവസ്വം പ്രതിനിധികളും വ്യക്തമാക്കുന്നുണ്ട്. തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിനു നിയന്ത്രണം ഏർപ്പെടുത്തിയും സുരക്ഷ ഉറപ്പാക്കാനും ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. വെടിക്കെട്ടുപുരയുടെ പൂർണ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കായിരിക്കും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലേ വെടിക്കെട്ടുപുര തുറക്കാവൂ എന്നും വെടിക്കെട്ടുപുരയുടെ താക്കോൽ തഹസിൽദാർ സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP