Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാളെ നടത്താനിരുന്ന പി.ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു; തീരുമാനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചർച്ചയെ തുടർന്ന്

നാളെ നടത്താനിരുന്ന പി.ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു; തീരുമാനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചർച്ചയെ തുടർന്ന്

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പി.ജി ഡോക്ടർമാരുടെ സമരം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചു. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിച്ചത് പിൻവലിക്കുക, കൂടുതൽ തസ്തികകൾ സൃഷ്ടിക്കുക, ബോണ്ട് കാലാവധി കുറയ്ക്കുക, പ്രമോഷൻ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച സമരമാണ് നാളെ നടത്താനിരുന്നത്. പുതിയ തസ്തികകൾ ഉണ്ടാക്കുമെന്ന ഉറപ്പിനെത്തുടർന്നാണ് സമരം പിൻവലിച്ചത്.

മെഡിക്കൽ കോളേജിലെ 44 അദ്ധ്യാപകരാണ് ഈ അക്കാദമിക് വർഷത്തിൽ വിരമിക്കുന്നതെന്നും മെഡിക്കൽ കോളേജുകളിൽ മാത്രം 175 അദ്ധ്യാപക തസ്തികകളാണ് സൃഷ്ടിച്ചതെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 1558ഉം ആരോഗ്യ സർവകാലശാലയിൽ 175ഉം ഉൾപ്പെടെ ആകെ 1733 തസ്തികകൾ ഈ സർക്കാർ വന്നതിനുശേഷം സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP