Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫറൂഖ് കോളേജിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച അദ്ധ്യാപകരുടെ നടപടി അന്വേഷിക്കാൻ ഏഴംഗ സമിതി; തുടർ നടപടികൾ അന്വേഷണത്തിന് ശേഷം; പുറത്തെ സദാചാരക്കാരെ പറ്റി പൊലീസ് അന്വേഷണം; തീരുമാനങ്ങൾ അംഗീകരിച്ചതോടെ വിദ്യാർത്ഥി സമരം തത്കാലം പിൻവലിച്ചു; മാനേജ്‌മെന്റ് പിന്നാക്കം പോയാൽ സമരം തുടരുമെന്നും വിദ്യാർത്ഥികൾ

ഫറൂഖ് കോളേജിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച അദ്ധ്യാപകരുടെ നടപടി അന്വേഷിക്കാൻ ഏഴംഗ സമിതി; തുടർ നടപടികൾ അന്വേഷണത്തിന് ശേഷം; പുറത്തെ സദാചാരക്കാരെ പറ്റി പൊലീസ് അന്വേഷണം; തീരുമാനങ്ങൾ അംഗീകരിച്ചതോടെ വിദ്യാർത്ഥി സമരം തത്കാലം പിൻവലിച്ചു; മാനേജ്‌മെന്റ് പിന്നാക്കം പോയാൽ സമരം തുടരുമെന്നും വിദ്യാർത്ഥികൾ

ജാസിം മൊയ്തീൻ

കോഴിക്കോട് : ഹോളി ആഘോഷിച്ച വിദ്യാർത്ഥികളെ നാട്ടുകാർക്കൊപ്പം ചേർന്ന് ക്രൂരമായി മർദ്ദിച്ച അദ്ധ്യാപകരുടെയും കോളേജ് ജീവനക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജിൽ വിദ്യാർത്ഥികൾ നടത്തി വന്ന സമരം തത്കാലത്തേക്ക് പിൻവലിച്ചു. ഇപ്പോഴെടുത്ത തീരുമാനങ്ങളിൽ ഏതെങ്കിലും നടപ്പിലാകാതെ വന്നാൽ സമരം വീണ്ടും പുനരാരംഭിക്കുമെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു.

വിദ്യാർത്ഥികളെ അക്രമിച്ച അദ്ധ്യാപകരടങ്ങുന്ന കോളേജ് ജീവനക്കാർക്കെതിരെ നടപടിയെടുക്കുക, നടപടിയെടുക്കുന്നതിനായി രൂപീകരിക്കുന്ന അന്വേഷണ കമ്മീഷനിൽ വിദ്യാർത്ഥി പ്രതിനിധിയെയും രക്ഷിതാക്കളുടെ പ്രതിനിധിയെയും ഉൾപെടുത്തുന്നതോടൊപ്പം അക്രമത്തിന് നേതൃത്വ നൽകിയ ജീവനക്കാർ ആ സമിതിയിൽ ഇല്ലാതിരിക്കുക, നാട്ടുകാരെ ഉൾപെടുത്തി കോളേജ് രൂപീകരിച്ച ജാഗ്രതാ സമിതിയെന്ന സദാചാരക്കാരുടെ സമിതിയും, തീർത്തും വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ മാത്രമെടുക്കുന്ന കോളേജിലെ അച്ചടക്ക സമിതിയും പിരച്ച് വിടുക, വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ അടക്കം പിൻവലിച്ച് നടപടികളെടുക്കാതിരിക്കുക എന്നിവയായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങൾ.

ഇതിൽ അന്വേഷണ കമ്മീഷനിൽ വിദ്യാർത്ഥി പ്രതിനിധിയായി കോളേജ് യൂണിയൻ ചെയർമാനെ ഉൾപെടുത്തുകയും, മലയാളം വകുപ്പ് മേധാവി കെഎം നസീറിന്റെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്യും. ഇതിൽ രക്ഷിതാക്കളുടെ പ്രതിനിധായായി പിടിഎ വൈസ് പ്രസിഡണ്ട് കമ്മീഷനിലുണ്ടാകും.

22-ാം തിയ്യതി വരെ വിദ്യാർത്ഥികൾക്കെതിരൈ യാതൊരു നടപടിയുമുണ്ടാകില്ല. 22ന് ചേരുന്ന യോഗത്തിൽ ഈ അന്വേഷണ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിനനുസരിച്ചാകും നടപടികളുണ്ടാകുക. അത് ഏകപക്ഷീയമായി വിദ്യാർത്ഥി വിരുദ്ധമാണെങ്കിൽ വീണ്ടും സമരവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു. മറ്റ് ആവശ്യങ്ങളിലുള്ള തീരുമാനങ്ങൾ തിങ്കളാഴ്ച ചേരുന്ന പിടിഎ സ്റ്റാഫ് കൗൺസിൽ യോഗത്തിൽ തീരുമാനിക്കും.

നിലവിലുള്ള അച്ചടക്ക സമിതിയെ ഈ അന്വേഷണ കമ്മീഷനിൽ നിന്ന് ഒഴിവാക്കുമെന്നും, കോളേജിന് പുറത്തെ സദാചാരക്കമ്മറ്റിയെ കുറിച്ച് അന്വേഷിച്ച് നടപടികളെടുക്കുമെന്നും പൊലീസിന്റെ സാന്നിദ്ധ്യത്തിൽ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. ഇന്ന് രാവിലെ മുതൽ തുടങ്ങിയ സമരം ഉച്ചക്ക് നടന്ന ചർച്ചയിൽ തീരുമാനകാതെ വന്നതോടെ വിദ്യാർത്ഥികൾ അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും കോളേജിൽ പൂട്ടിയിടുകയായിരുന്നു. ഇതിനെ തുടർന്ന് രണ്ട് ബസ് നിറയെ പൊലീസുകാരും ക്യാമ്പസിൽ പ്രവേശിച്ച് പൂട്ട് പൊളിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾക്ക് മുന്നിൽ മുട്ട് മടക്കി. ശേഷം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ രണ്ടാമത് നടന്ന ചർച്ചയിലാണ് തീരുമാനമായത്.

ഇതിനിടെ പ്രിൻസിപ്പാളിന്റെ കാർ ക്യാമ്പസിൽ നിന്ന് മാറ്റുകയും അധികം പൊലീസുകാർ ക്യാമ്പസിലേക്ക് പ്രവേശിച്ചതും വിദ്യാർത്ഥികളെ കൂടുതൽ രോഷാകുലരാക്കി, വിദ്യാർത്ഥികൾ പൊലീസിനെതിരെ മുദ്രാവാക്യ വിളികൾ തുടർന്നതോടെയാണ് രണ്ടാംഘട്ട ചർച്ചക്ക് പൊലീസ് മുൻകൈഎടുത്തത്. ഇത് കേവലം ഹോളി ആഘോഷിക്കുന്നതിന്റെ പ്രശ്നമല്ലെന്നും ഓട്ടോണമസ് പദവി ലഭിച്ചതിന് ശേഷം അദ്ധ്യാകരും മറ്റുജീവനക്കാരും വളരെ മോഷമായണ് വിദ്യാർത്ഥികളോട് പെരുമാറുന്നതെന്ന് സമരസമിതി പ്രവർത്തകർ മറുനാടനോട് പറഞ്ഞ. അതിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്.

ഇന്നലത്തെ അക്രമങ്ങളിൽ നാട്ടുകാർ പെൺകുട്ടികളോട് പോലും തെറിവിളിച്ചപ്പോൾ നാട്ടുകാർക്ക് അനുകൂമായ നിലപാടാണ് അദ്ധ്യാപകർ എടുത്തത്. പട്ടികളെ തല്ലും പോലെയാണ് അദ്ധ്യാപകർ കുട്ടികളെ തല്ലിയത്. ഇത്രയും ഇടുങ്ങിയ ചിന്താഗതിയുള്ള അദ്ധ്യാപകരിൽ നിന്ന് എന്ത് നല്ലപാഠമാണ് ഞങ്ങൾ പഠിക്കേണ്ടതെന്നാണ് വിദ്യാർത്ഥികളുടെ ചോദ്യം. ഇതിനിടെ സമരങ്ങൾക്കിടയിലും ഇന്ന് നടന്ന ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷക്ക് മുടക്കം വരുത്തില്ലെന്ന സമരസമിതി പ്രവർത്തകരുടെ തീരുമാനത്തെ രക്ഷീതാക്കളും വിദ്യാർത്ഥികളും പ്രശംസിച്ചു. സുഗമമായി പരീക്ഷ നടത്താനുള്ള എല്ലാം സജ്ജീകരണങ്ങളും സമരത്തിലുള്ളവർ തന്നെ ചെയ്തുകൊടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP