Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളി വികാരിയെ മാറ്റിയത് ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് ? ചേറ്റുകുഴി സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ഇടവക വിശ്വാസികളുടെ പ്രതിഷേധം; വികാരിയുടെ പ്രവർത്തനങ്ങളിൽ ചില വിശ്വാസികൾ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടിയെന്ന് ഭദ്രാസനാധിപൻ

പള്ളി വികാരിയെ മാറ്റിയത് ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് ? ചേറ്റുകുഴി സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ഇടവക വിശ്വാസികളുടെ പ്രതിഷേധം; വികാരിയുടെ പ്രവർത്തനങ്ങളിൽ ചില വിശ്വാസികൾ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടിയെന്ന് ഭദ്രാസനാധിപൻ

മറുനാടൻ ഡെസ്‌ക്‌

കട്ടപ്പന: ഇടവക വികാരിയെ മാറ്റിയതിന് പിന്നാലെ വിശ്വാസികളുടെ പ്രതിഷേധം ശക്തം. ഇടുക്കി ചേറ്റുകുഴി സെന്റ് ഗ്രിഗോറിയോസ് പള്ളിയിലാണ് വിശ്വാസികളുടെ പ്രതിഷേധം ശക്തമാകുന്നത്. ഇടവക വികാരിയായിരുന്ന ഫാദർ കുരിയാക്കോസ് വലേലിനെ തിരിച്ച് കൊണ്ടുവരണമെന്നാണ് വിശ്വാസികളുടെ ആവശ്യം.

പള്ളി വികാരിയെ മാറ്റിയത് ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിനാലെന്ന് ആരോപണം. പള്ളി അകത്തുനിന്നും പൂട്ടി പുതിയ വികാരി എൻ പി ഏലിയാസ് കുർബാന നടത്തി. യാതൊരു വിധ മുന്നറിയിപ്പില്ലാതെയാണ് വികാരിയെ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാരോപിച്ച് നേരത്തെ വികാരിയും ഒരു വിഭാഗം വിശ്വാസികളും കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

ഓർത്തഡോക്‌സ് ഇടുക്കി ഭദ്രാസനാധിപനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമായാണ് തനിക്കെതിരായ നടപടിയെന്ന് ഫാ. കുര്യാക്കോസ് വലേലി നേരത്തെ ആരോപിക്കുന്നു. എന്നാൽ, വികാരിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയറിയിച്ച് ഒരു വിഭാഗം വിശ്വാസികൾ പരാതി ഉന്നയിച്ചതിനാലാണ് സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് ഭദ്രാസനാധിപന്റെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP