Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തുജീവനുകൾ പൊലിഞ്ഞിട്ടും തകർന്നടിഞ്ഞ റോഡ് നന്നാക്കാൻ തയ്യാറാവാത്തതിന് എതിരെ നാട്ടുകാർ പ്രക്ഷോഭത്തിന്; കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് വിഷയത്തിൽ വെള്ളിയാഴ്ച മരാമത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച്; പൈപ്പ് ലൈനിടാൻ വെട്ടിക്കീറിയ റോഡിന് ജല അഥോറിറ്റി പണമടച്ചില്ലെന്ന ന്യായവുമായി അധികൃതർ

പത്തുജീവനുകൾ പൊലിഞ്ഞിട്ടും തകർന്നടിഞ്ഞ റോഡ് നന്നാക്കാൻ തയ്യാറാവാത്തതിന് എതിരെ നാട്ടുകാർ പ്രക്ഷോഭത്തിന്; കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് വിഷയത്തിൽ വെള്ളിയാഴ്ച മരാമത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച്; പൈപ്പ് ലൈനിടാൻ വെട്ടിക്കീറിയ റോഡിന് ജല അഥോറിറ്റി പണമടച്ചില്ലെന്ന ന്യായവുമായി അധികൃതർ

എം പി റാഫി

മലപ്പുറം: ചീക്കോട് ശുദ്ധ ജല പദ്ധതിക്കായി പൈപ്പ് ലൈൻ കീറിയതിനെ തുടർന്ന് തകർന്നടിഞ്ഞ കൊണ്ടോട്ടി -എടവണ്ണ പാറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സർവ കക്ഷി ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ബഹുജന മാർച്ച് നടക്കും. രാവിലെ പത്തിന് കൊണ്ടോട്ടി മരാമത്തു ഓഫിസിലേക്കാണ് മാർച്ച് നടത്തുകയെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.

ശുദ്ധ ജല പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ കീറിയ റോഡ് പല സ്ഥലങ്ങളിലും കിടങ്ങായി കിടക്കുകയാണ്. ഇതേ തുടർന്ന് അപകടം പതിവായിരുന്നു. അപകടത്തെ തുടർന്ന് പത്ത് പേരുടെ ജീവൻ ഇവിടെ പൊലിഞ്ഞിരുന്നു. ഇത് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയായിരുന്നു. പരാതിക്കാട് മുതൽ ഇരുപ്പം തൊടി വരെ യുള്ള ഭാഗങ്ങൾ ഏറെ ശോചനീയം ആയ അവസ്ഥയിൽ ആണ്. ഏഴുമീറ്റർ റബ്ബറൈസ്ഡ് ചെയ്തിരുന്ന റോഡ് ഇപ്പോൾ രണ്ടുമീറ്റർ വീതിയിൽ പോലും ടാറിങ് ഇല്ലാത്ത അവസ്ഥയിൽ ആണ് ഇപ്പോഴും.

ജല അഥോറിട്ടി പൈസ കെട്ടി വയ്ക്കാത്തതു കൊണ്ടാണ് റോഡ് നന്നക്കാത്തതു എന്നാണു മരാമത്തു അധികൃതർ പറയുനനത്. ആറു വർഷത്തിനിടെ ഈ റോഡിൽ അപകടങ്ങളിൽ പെട്ട് മരണമടഞ്ഞവർ നിരവധി പേരാണ്. ഒട്ടേറെ പേർ് സാരമായ പരിക്കുകളോടെ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. എന്നാൽ റോഡ് നന്നാക്കാത്തതിൽ ഇതുവരെ നടപടി ഇല്ല.

ഇതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം തുടങ്ങുന്നതെന്ന് സമര സമിതി ചെയർമാൻ, റിയാസ് ഓമാനൂർ, ജനറൽ കൺവീനർ മുബഷിർ ഓമാനൂർ , മുജീബ് വള്ളിക്കാടൻ മുണ്ടക്കുളം , കെ പി മുഹമ്മദ് ഹാജി , അഡ്വക്കറ്റു ശിഹാബുദ്ധീൻ, അമീർ ഇളയേടത് , അബ്ദുറഹിമാൻ മാസ്റ്റർ , ഷാഫി കുഞ്ഞിപ്പ , ജലീൽ കോട്ടക്കാട്, നജുമുദീൻ പോപ്പി, മൊയ്ദീൻ അകക്കരക്കണ്ടി, എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP