Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെയുള്ള ഹർജി സുപ്രീം കോടതിയിൽ നിന്ന് പിൻവലിച്ചു

കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെയുള്ള ഹർജി സുപ്രീം കോടതിയിൽ നിന്ന് പിൻവലിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സീറോ-മലബാർ സഭ മേജർ ആർച്ച്ബിഷപ്പും, എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തയുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. കർദ്ദിനാൾ നൽകിയ ഹർജിയിൽ വിധി പ്രഖ്യാപിക്കാൻ മാറ്റിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെ ശ്രീ മാർട്ടിൻ പയ്യപ്പള്ളിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.അതായത് ഹൈക്കോടതി എത്രയും പെട്ടെന്ന് വിധി പ്രഖ്യാപിക്കണം, അതിനു സുപ്രീം കോടതി അനുകൂല വിധി നൽകണം എന്നതായിരുന്നു മാർട്ടിൻ പയ്യപ്പള്ളിയുടെ ഹർജിയുടെ രത്‌നച്ചുരുക്കം.

പക്ഷേ ഇന്ന് രാവിലെ ആ ഹർജി സുപ്രീം കോടതിയിൽ നിന്നും ഹർജിക്കാരൻ പിൻവലിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP