Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരുമുഴം കയറിൽ ഷൈജു ജീവൻ അവസാനിപ്പിച്ചത് കഞ്ചാവ് ഉപയോഗം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന്; കൂട്ടുകാരുമൊത്ത് ഹോസ്റ്റൽ മുറിയിൽ കഞ്ചാവിന്റെ ലഹരി അറിഞ്ഞത് രാത്രി പത്ത് മണിക്ക്; രാവിലെ ഹോസ്റ്റൽ അധികൃതർ വീട്ടിൽ വിവരം അറിയിച്ചതോടെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് ആളില്ലാത്ത മുറിയിൽ കയറി

ഒരുമുഴം കയറിൽ ഷൈജു ജീവൻ അവസാനിപ്പിച്ചത് കഞ്ചാവ് ഉപയോഗം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന്; കൂട്ടുകാരുമൊത്ത് ഹോസ്റ്റൽ മുറിയിൽ കഞ്ചാവിന്റെ ലഹരി അറിഞ്ഞത് രാത്രി പത്ത് മണിക്ക്; രാവിലെ ഹോസ്റ്റൽ അധികൃതർ വീട്ടിൽ വിവരം അറിയിച്ചതോടെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് ആളില്ലാത്ത മുറിയിൽ കയറി

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് കഞ്ചാവ് ഉപയോഗം വീട്ടിലറിഞ്ഞതിനെ തുടർന്ന്. വണ്ടിപ്പെരിയാർ മഞ്ഞുമല സ്വദേശി ഷൈജുവാണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്റലിലെ ആളില്ലാത്ത 34 -ാം നമ്പർ മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തിയത്. തേനി ജില്ലയിലെ പെരിയകുളം - ദിണ്ടുക്കൽ റോഡിലുള്ള മേരിമാതാ സ്വകാര്യ കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഷൈജു.

കോളേജ് ഹോസ്റ്റലിൽ സുഹൃത്തുക്കളുമൊത്ത് ലഹരി ഉപയോഗിച്ചത്, ഹോസ്റ്റൽ അധികൃതർ വീട്ടിൽ വിളിച്ച് പറഞ്ഞതിനെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ഷൈജുവും കൂട്ടുകാരുംഹോസ്റ്റൽ മുറിയിലിരുന്ന് കഞ്ചാവ് വലിക്കുന്നത് ഹോസ്റ്റൽ വാർഡന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. വിദ്യാർത്ഥികൾ മുറിയിലിരുന്ന് കഞ്ചാവ് ഉപയോഗിച്ചത് ഹോസ്റ്റൽ ജിവനക്കാർ കണ്ടുപിടിക്കുകയും അക്കാര്യം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. തമിഴ്‌നാട് സ്വദേശികളായ ആൽവിൻ ഫ്രാങ്കോ, സന്തോഷ്, രാജശേഖർ, ഡോമിനിക് എന്നിവരോടൊപ്പമാണ് ഹോസ്റ്റൽ മുറിയിൽ ഷൈജു താമസിച്ചിരുന്നത്. രാത്രി 10 മണിക്ക് ഹോസ്റ്റൽ വാർഡനായ അഭിമന്യു പരിസരം നീരീക്ഷിച്ച് നടക്കുന്നതിനിടയിൽ ഷൈജു താമസിച്ചിരുന്ന മുറിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന് മുറി തുറക്കാൻ ആവശ്യപ്പെടുകയും മുറിയിൽ കഞ്ചാവ് ഉപയോഗിക്കുന്ന നിലയിൽ വിദ്യാർത്ഥികളെ കണ്ടെത്തുകയുമായിരുന്നു. കൂടാതെ മുറിയിൽ നിന്നും 3500 രൂപ വില വരുന്ന 350 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതേ തുടർന്ന് ഹോസ്റ്റൽ അധികൃതർ പുലർച്ചെ 6 മണിക്ക് വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാരോട് ഹോസ്റ്റലിലെത്താൻ ആവശ്യപ്പെടുകയുമായിരുന്നു.

വീട്ടിൽ വിവരം അറിയിച്ചത് അറിഞ്ഞ വിദ്യാർത്ഥി, ആളില്ലാത്ത ഹോസ്റ്റൽ മുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിയെ താഴെ ഇറക്കി പെരിയകുളം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹോസ്റ്റൽ അധികൃതകർ വിവരമറിയിച്ചതിനെ തുടർന്ന് ദേവദാനപ്പെട്ടി പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP