Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ക്രി​സ്മ​സ് പു​ൽ​ക്കൂ​ടി​ൽ ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് വി​ദ്യാ​ർത്ഥി മ​രി​ച്ചു; കുട്ടി ഷോക്കേറ്റ് കിടക്കുന്നത് കണ്ടത് അയൽവാസി: വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ക്രി​സ്മ​സ് പു​ൽ​ക്കൂ​ടി​ൽ ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് വി​ദ്യാ​ർത്ഥി മ​രി​ച്ചു; കുട്ടി ഷോക്കേറ്റ് കിടക്കുന്നത് കണ്ടത് അയൽവാസി: വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് പു​ൽ​ക്കൂ​ടി​ൽ ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് വി​ദ്യാ​ർത്ഥി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കാ​ര​മൂ​ട് ക​രി​മ​രം മി​ച്ച​ഭൂ​മി കോ​ള​നി​യി​ൽ സു​നി​ൽ-​ആ​ശ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​ജി​ത്ത് (13) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന്റെ സി​റ്റൗ​ട്ടി​ൽ സു​ജി​ത്ത് നി​ർ​മി​ച്ച പു​ൽ​ക്കൂ​ട്ടി​ൽ വൈ​ദ്യു​തി ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​യ​ൽ​വാ​സി​യാ​ണ് സു​ജി​ത്ത് ഷോ​ക്കേ​റ്റ് കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷം സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വെ​ള്ള​റ​ട വേ​ലാ​യു​ധ​പ്പ​ണി​ക്ക​ർ മെമ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണു സു​ജി​ത്ത്. സു​ജി​ത്തി​ന്റെ പി​താ​വും മാ​താ​വും ഒ​പ്പ​മി​ല്ലായിരുന്നു. മു​ത്ത​ശി​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. ഇ​വ​ർ തൊ​ഴി​ലു​റ​പ്പു പ​ണി​ക്കു പോ​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടമുണ്ടായത്. മുൻ വർഷങ്ങളിലും പുൽക്കൂട് നിർമ്മാണത്തിനിടെ രണ്ട് കുട്ടികൾക്ക് ഷോക്കേറ്റിരുന്നു. കൃത്യം വീട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ കുട്ടികൾ രക്ഷപ്പെട്ടിരുന്നു.

മുൻകരുതലുകൾ വേണം....

തിരുവനന്തപുരം കാരമൂടില്‌‍ ക്രിസ്മസ് പുൽക്കൂട് നിർമ്മാണത്തിനിടെയാണ് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചത്. ഇത്തരം വെെദ്യൂതി ഉപയോ​ഗിച്ചുള്ള നിർമ്മാണങ്ങളിൽ കൂടുതൽ സുരക്ഷകൾ ഉറപ്പു വരുത്തേണ്ട് അത്യാവശ്യമാണ്. വെെദ്യുതി ബന്ധിപ്പിക്കുമ്പോൾ കൃത്യമാണോ എന്ന് പരിശോധിക്കുക. മെയിൻ സ്വിച്ച് ഓഫാക്കിയതിന് ശേഷം മാത്രം കണക്ഷൻ കൊടുക്കാൻ പാടുള്ളു. കെെകളിൽ ​ഗ്ലൗസ് ഇടുന്നത് അപകടമുണ്ടാകുന്നത് കുറയ്ക്കാൻ സാധിക്കു. നല്ലയിനം വയറുകളാണോ ഇതിനായി ഉപയോ​ഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. വീട്ടുകാരോ മറ്റ് സുഹൃത്തുക്കളോ വീട്ടിൽ ഉള്ളപ്പോൾ മാത്രം പരീക്ഷണം ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP