Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് വയസുകാരൻ മരിച്ചത് സ്‌കൂൾ ബസിനടിയിൽ പെട്ട്; എൽകെജി വിദ്യാർത്ഥിയായ മുഹമ്മദ് റഫാൻ അപകടത്തിൽ പെട്ടത് സ്‌കൂളിൽ നിന്നും വന്നിറങ്ങിയ വാഹനം ഇടിച്ച്

അഞ്ച് വയസുകാരൻ മരിച്ചത് സ്‌കൂൾ ബസിനടിയിൽ പെട്ട്; എൽകെജി വിദ്യാർത്ഥിയായ മുഹമ്മദ് റഫാൻ അപകടത്തിൽ പെട്ടത് സ്‌കൂളിൽ നിന്നും വന്നിറങ്ങിയ വാഹനം ഇടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അഞ്ച് വയസുകാരൻ സ്‌കൂൾ ബസിനടിയിൽ പെട്ട് മരിച്ചു. പുതുശ്ശേരിയിലെ പുത്തൻപുരയിൽ ഫൈസലിന്റെയും റസീനയുടെയും മകൻ മുഹമ്മദ് റഫാൻ (5) ആണ് മരിച്ചത്. കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡിൽ ഇന്ന് വൈകുന്നേരം 4.15- ഓടെയാണ് അപകടം. എൽകെജി വിദ്യാർത്ഥിയായ മുഹമ്മദ് റഫാൻ സ്‌കൂളിൽ നിന്നും തിരിച്ച് വരവേ താൻ വന്ന സ്‌കൂൾ ബസിന് അടിയിൽ പെട്ടാണ് മരിച്ചത്.

പേരാവൂർ ശാന്തി നികേതൻ ഇംഗ്ലീഷ് സ്‌കൂൾ എൽ.കെ.ജി വിദ്യാർത്ഥിയാണ് റഫാൻ. സ്‌കൂൾ ബസിൽ വീടിനു സമീപത്തെ സ്റ്റോപ്പിലാണ് റഫാനും സഹോദരൻ സൽമാനും ഇറങ്ങിയത്. എതിർ വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിന്റെ പിൻഭാഗത്തെ ടയർ റഫാന്റെ ശരീരത്തിലൂടെ കയറുകയായിരുന്നു.

സഹോദരങ്ങൾ: സൽമാൻ (രണ്ടാം ക്ലാസ് വിദ്യാർത്ഥി, ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂൾ), ഫർസ ഫാത്തിമ. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ബുധനാഴ്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP