Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ സർക്കാരിനെ താങ്ങി നിറുത്തിയത് ഞങ്ങളാണ്; ഇപ്പോ സർക്കാർ മാറിയാലും ഞങ്ങൾക്ക് വേണ്ടപ്പെട്ടവരെല്ലാം ഉണ്ട്; നിന്റെ സമയം നല്ലതായിപ്പോയി; അല്ലെങ്കിൽ നീ പുറംലോകം കാണില്ലായിരുന്നു; നെഹ്രു കോളജ് ചെയർമാൻ പി. കൃഷ്ണദാസ് ഇടിമുറിയിലിട്ട് എട്ട് മണിക്കൂർ മർദിച്ച കഥ വെളിപ്പെടുത്തി വിദ്യാർത്ഥി

കഴിഞ്ഞ സർക്കാരിനെ താങ്ങി നിറുത്തിയത് ഞങ്ങളാണ്; ഇപ്പോ സർക്കാർ മാറിയാലും ഞങ്ങൾക്ക് വേണ്ടപ്പെട്ടവരെല്ലാം ഉണ്ട്; നിന്റെ സമയം നല്ലതായിപ്പോയി; അല്ലെങ്കിൽ നീ പുറംലോകം കാണില്ലായിരുന്നു; നെഹ്രു കോളജ് ചെയർമാൻ പി. കൃഷ്ണദാസ് ഇടിമുറിയിലിട്ട് എട്ട് മണിക്കൂർ മർദിച്ച കഥ വെളിപ്പെടുത്തി വിദ്യാർത്ഥി

പാലക്കാട്: നെഹ്രു ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ പി. കൃഷ്ണദാസ് കോളജിലെ ഇടിമുറിടിയിലിട്ട് തന്നെ എട്ടു മണിക്കൂർ മർദിച്ചതായി വെളിപ്പെടുത്തി ഷഹീർ ഷൗക്കത്ത് എന്ന വിദ്യാർത്ഥി രംഗത്ത്. നിന്റെ സമയം നല്ലതായിപ്പോയി, അല്ലെങ്കിൽ നീ പുറംലോകം കാണില്ലായിരുന്നുവെന്നു പറഞ്ഞാണ് തന്നെ മർദിച്ചതെന്ന് ലക്കിടിയിലെ നെഹ്രു അക്കാദമിക് ഓഫ് ലാ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ഷഹീർ പറയുന്നു.

നെഹ്രു ഗ്രൂപ്പിലെ പാമ്പാടി എൻജിനിയറിങ് കോളജിലെ ബിടെക് വിദ്യാർത്ഥി ജിഷ്ണു പ്രാണോയ് കോപ്പിയടി ആരോപണത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് പി. കൃഷ്ണദാസ്. പാമ്പാടി കോളജിലെ കുപ്രസിദ്ധമായ ഇടിമുറിയിലാണ് ഷഹീറിനു മർദനമേറ്റത്. ജിഷ്ണു പ്രാണോയ് മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ജനുവരി മൂന്നിനായിരുന്നു സംഭവം.

കോളജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് പരാതിപ്പെട്ടതിനായിരുന്നു കൃഷ്ണദാസിന്റെ മർദ്ദനം. ഇത് ചോദിക്കാനെത്തിയ രക്ഷിതാവിനെ ഭീക്ഷണിപ്പെടുത്തിയെന്നും നിർബന്ധിച്ച് ഷഹീർ ആരോപിക്കുന്നു.

'കഴിഞ്ഞ സർക്കാരിനെ താങ്ങി നിറുത്തിയത് ഞങ്ങളാണ്, ഇപ്പോ സർക്കാർ മാറിയാലും ഞങ്ങൾക്ക് വേണ്ടപ്പെട്ടവരെല്ലാം ഉണ്ട്. നിന്റെ സമയം നല്ലതായിപ്പോയി, അല്ലെങ്കിൽ നീ പുറംലോകം കാണില്ലായിരുന്നു, കാരണം ഞാൻ കുറെ സ്ഥാപനങ്ങളുടെ ഒഫീഷ്യൽ സ്ഥാനത്ത് ഇരിക്കുന്ന ആളായിപ്പോയി' എന്നു പറഞ്ഞായിരുന്നു മർദനമെന്ന് ഷഹീർ വെളിപ്പെടുത്തുന്നു.

2016 ഒക്ടോബറിലാണ് കോളേജിൽ നടക്കുന്ന അനധികൃത പണപ്പിരിവുകളെക്കുറിച്ച് സഹീർ മുഖ്യമന്ത്രിക്കും ആദായ നികുതി വകുപ്പ് അടക്കമുള്ള വിവിധ ഏജൻസികൾക്കും പരാതി നൽകിയത്. തുടർന്ന് പരാതി കാലിക്കറ്റ് സർവകലാശാലക്ക് കൈമാറുകയും സർവകലാശാല, കോളേജ് അധികൃതരിൽ നിന്ന് വിശദീകരണം ചോദിക്കുകയും ചെയ്തു.

ഇതിനെ തുടർന്നാണ് പരാതി നൽകിയ ഷഹീറിനെ മാനേജ്മെന്റ് വിളിപ്പിച്ചത്. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി മൂന്നിന് കോളേജിലെത്തിയ ഷഹീറിനെ കോളേജ് പ്രിൻസിപ്പലും മാനേജ്മെന്റ് പ്രതിനിധിയായ ഒരാളും ഓട്ടോറിക്ഷയിൽ കയറ്റി പമ്പാടി കോളേജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണി വരെ ഒരു മുറിയിൽ പിടിച്ചിരുത്തി ചോദ്യം ചെയ്തു.

തനിക്ക് പരാതിയില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങിയെന്നും കോളേജിലെ മറ്റ് ചില വിദ്യാർത്ഥികളെ റാഗ് ചെയ്തത് തനിക്ക് പറ്റിയ പിഴവാണെന്നും എഴുതിത്ത്ത്തരണമെന്ന് ഷഹീറിനോട് ആവശ്യപ്പെട്ടു. താൻ ആരെയും റാഗ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് അങ്ങനെ എഴുതി തരാനാവില്ലെന്നും ഷഹീർ പറഞ്ഞതോടെ മർദ്ദനം തുടങ്ങി. മുഖത്തും വയറ്റിലും ചവിട്ടുകയും ചെയ്‌തെന്നും നിലത്ത് വീണ തന്നെ ഷൂസിട്ട് ചവിട്ടിയെന്നും ഷഹീർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP