Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പരീക്ഷ എഴുതാൻ വയ്യ! സ്വന്തം 'കയ്യൊടിച്ച്' വിരുതന്മാരുടെ സാഹസം; കയ്യൊടിക്കാനുള്ള വിദ്യ കണ്ടെത്തിയത് ഗൂഗിളിൽ തിരഞ്ഞ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കൗൺസിലിംഗിന് വിധേയരാക്കാൻ ഒരുങ്ങി സ്‌കൂൾ അധികൃതർ  

പരീക്ഷ എഴുതാൻ വയ്യ! സ്വന്തം 'കയ്യൊടിച്ച്' വിരുതന്മാരുടെ സാഹസം; കയ്യൊടിക്കാനുള്ള വിദ്യ കണ്ടെത്തിയത് ഗൂഗിളിൽ തിരഞ്ഞ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കൗൺസിലിംഗിന് വിധേയരാക്കാൻ ഒരുങ്ങി സ്‌കൂൾ അധികൃതർ   

മറുനാടൻ ഡെസ്‌ക്‌

തൃശൂർ; പരീക്ഷയിൽ പേടിയില്ലാത്ത വിദ്യാർത്ഥികൾ ചുരുക്കമായിരിക്കും. എന്നു കരുതി ആരും പരീക്ഷ എഴുതാതിരിക്കാൻ വലിയ സാഹത്തിന് മുതിരാറില്ല. എന്നാൽ തൃശ്ശൂരിൽ നിന്ന് പുറത്തുവരുന്ന വാർത്ത ഇതിൽ നിന്നും തികച്ചും വിഭിന്നമാണ്. പരീക്ഷ എഴുതാതിരിക്കാൻ സ്വന്തം കയ്യൊടിച്ചാണ് വിദ്യാർത്ഥികൾ സാഹസം കാട്ടിയത്.

ഒരേ ക്ലാസിലെ അടുത്ത സുഹൃത്തുക്കളായ 4 വിദ്യാർത്ഥികൾക്കു വ്യത്യസ്ത സംഭവങ്ങളിലായി 'കയ്യൊടിഞ്ഞത്' ഒരേ ദിവസം. പരീക്ഷ എഴുതുന്നത് ഒഴിവാക്കാൻ ഇവർ സംഘം ചേർന്നു തിരഞ്ഞെടുത്ത വഴിയാണിതെന്ന് പിന്നാലെ അദ്ധ്യാപകർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ 4 പേരാണു പരീക്ഷ എഴുതുന്നത് ഒഴിവാക്കാൻ ഈ സാഹസത്തിനു മുതിർന്നത്. ഗൂഗിളിൽ തിരഞ്ഞാണു കൈ ഒടിക്കാനുള്ള വിദ്യ കണ്ടെത്തിയതെന്നും പറയുന്നു.

ബൈക്കിൽ നിന്നു വീണെന്നും ബസിൽ കയറുമ്പോൾ വീണെന്നും കളിക്കുമ്പോൾ വീണെന്നും ഡെസ്‌ക്കിൽ തട്ടിയൊന്നും ഒക്കെയായി വ്യത്യസ്ത സംഭവങ്ങളാണു കുട്ടികൾ വീട്ടിലും സ്‌കൂളിലും അവതരിപ്പിച്ചത്. ആദ്യമൊന്നും സംശയം തോന്നിയില്ലെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിരുതന്മാരെ വീട്ടുകാരും സ്‌കൂൾ അധികൃതരും പൊക്കുന്നത്. കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാനാണ് സ്‌കൂൾ അധികൃതരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP