Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: ഫാത്തിമ മാതാ കോളേജിലെ മൂന്ന് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ; നടപടി ആത്മഹത്യയ്ക്ക് പിന്നിൽ അദ്ധ്യാപകരുടെ മാനസിക പീഡനമെന്ന ഇന്റേണൽ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ച്

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം: ഫാത്തിമ മാതാ കോളേജിലെ മൂന്ന് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ; നടപടി ആത്മഹത്യയ്ക്ക് പിന്നിൽ അദ്ധ്യാപകരുടെ മാനസിക പീഡനമെന്ന ഇന്റേണൽ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഫാത്തിമ മാതാ കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ. സജിമോൻ, ലില്ലി, നിഷ എന്നീ അദ്ധ്യാപകരെയാണ് കോളേജ് മാനേജ്‌മെന്റ് ചൊവ്വാഴ്ച സസ്‌പെൻഡ് ചെയ്തത്.

വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ കോളേജിലെ ഇന്റേണൽ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് അധികൃതരുടെ നടപടി. നവംബർ 28 ബുധനാഴ്ചയാണ് രാഖി കൃഷ്ണ തീവണ്ടിക്ക് മുന്നിൽചാടി ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അദ്ധ്യാപകർ രാഖിയെ മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതുടർന്നാണ് രാഖി ജീവനൊടുക്കിയതെന്നുമായിരുന്നു ആരോപണം.

പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയോടിയ വിദ്യാർത്ഥിനി കൊല്ലം എസ്.എൻ. കോളേജിന് മുന്നിൽവച്ചാണ് തീവണ്ടിക്ക് മുന്നിൽ ചാടിയത്. സംഭവത്തിൽ കോളേജ് അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രാഖിയുടെ കുടുംബവും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

സ്വയംഭരണാവകാശമുള്ള കോളേജാണ് ഫാത്തിമ മാതാ കോളേജ്. സെമസ്റ്റർ പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനി കോപ്പിയടിച്ചുവെന്ന ആരോപണം ഉയർന്നതോടെ കുട്ടിയെ കോളേജിലെ കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാാഡിന്റെ മുന്നിൽ അദ്ധ്യാപിക ഹാജരാക്കി. സ്‌ക്വാഡിലുള്ളവരും മറ്റ് അദ്ധ്യാപകരും കുട്ടിയെ മാനസികമായി തളർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ഇതിനുപുറമെ കുട്ടിയുടെ ഫോട്ടോ എടുത്തുവെന്നും പരാതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP