Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്‌കൂളിൽ നിന്നും പുറത്താക്കിയതിന്റെ അരിശം; പത്താം ക്ലാസ് വിദ്യാർത്ഥി പ്രിൻസിപ്പലിനു നേരെ വെടിയുതിർത്തു; തോളിൽ വെടിയേറ്റ് പ്രിൻസിപ്പൽ ഗുരുതരാവസ്ഥയിൽ

സ്‌കൂളിൽ നിന്നും പുറത്താക്കിയതിന്റെ അരിശം; പത്താം ക്ലാസ് വിദ്യാർത്ഥി പ്രിൻസിപ്പലിനു നേരെ വെടിയുതിർത്തു; തോളിൽ വെടിയേറ്റ് പ്രിൻസിപ്പൽ ഗുരുതരാവസ്ഥയിൽ

മറുനാടൻ ഡെസ്‌ക്‌

ബിജ്‌നോർ: സ്‌കൂളിൽ നിന്നും പുറത്താക്കിയ പത്താം ക്ലാസ് വിദ്യാർത്ഥി പ്രിൻസിപ്പിലിനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉത്തർ പ്രദേശിലെ ബിജ്‌നോർ ജില്ലയിലായിരുന്നു സംഭവം. 

ആക്രമണം സ്വഭാവം കാണിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിയെ പുറത്താക്കിയതെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. ബുധനാഴ്ച രാവിലെ വിദ്യാർത്ഥി അമ്മയുമായി പ്രിൻസിപ്പലിനെ കാണാൻ എത്തി. സ്‌കൂളിൽ വീണ്ടും പ്രവേശിപ്പിക്കണമെന്ന് വിദ്യാർത്ഥിയും അമ്മയും ആവശ്യപ്പെട്ടെങ്കിലും പ്രിൻസിപ്പൽ നിരസിച്ചു.

ഇതോടെ തിരിച്ചുപോയ വിദ്യാർത്ഥി നാടൻ തോക്കുമായി തിരിച്ചെത്തി പ്രിൻസിപ്പലിനെ വെടിവയ്ക്കുകയായിരുന്നു. വെടിയുതിർത്തപ്പോൾ കുനിഞ്ഞതോടെയാണ് തലയിൽ വെടിയേൽക്കാതെ രക്ഷപ്പെട്ടതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ തോളിൽ വെടിയേറ്റ പ്രിൻസിപ്പലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP