Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർത്ഥിനിയെ വീട്ടിൽകയറി കുത്തി; ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ; അക്രമിസംഘത്തിലെ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർത്ഥിനിയെ വീട്ടിൽകയറി കുത്തി; ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ; അക്രമിസംഘത്തിലെ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുമ്പ് തിരുവനന്തപുരത്ത് വിദ്യാർത്ഥിക്ക് നേരെ ആക്രമം. തിരുവനന്തപുരത്തെ കണിയാപുരത്ത് എൻജിനീയറിങ് വിദ്യാർത്ഥിനിയെ കുത്തിപ്പരുക്കേൽപ്പിച്ചു. വീട്ടിൽ ക്കയറിയാണ് കുത്തിയത്. വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വീടിനു സമീപം മറഞ്ഞിരുന്ന മൂന്നംഗംസംഘമാണ് ആക്രമിച്ചത്.

കഴക്കൂട്ടത്തെ മരിയൻ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായ തെസ്മിയാണ് ആക്രമിക്കപ്പെട്ടത്. ഇവരെ മെഡിൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണിപ്പോൾ. അക്രമികളിൽ ഒരാളെ നാട്ടുകാർ തന്നെയാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് പെരുമാതുറ സ്വദേശികളായ ജസീർ, അസിറുദ്ദീൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മോഷണ ശ്രമത്തിനിടെ ഉണ്ടായ ആക്രമമെന്നാണ് പ്രാഥമിക വിവരം. എന്നാൽ, മറ്റെന്തെങ്കിലും കാരണം ഇതിന് പിന്നിലുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP