Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിവ് കൗൺസലിംഗിൽ പ്ലസ് വൺ വിദ്യാർത്ഥി എല്ലാം തുറന്നുപറഞ്ഞപ്പോൾ ഞെട്ടിയത് ചൈൽഡ് ലൈൻ പ്രവർത്തകർ; തന്നെ കാടാമ്പുഴയിൽ വച്ച് 16 പേർ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തൽ; സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ

പതിവ് കൗൺസലിംഗിൽ പ്ലസ് വൺ വിദ്യാർത്ഥി എല്ലാം തുറന്നുപറഞ്ഞപ്പോൾ ഞെട്ടിയത് ചൈൽഡ് ലൈൻ പ്രവർത്തകർ; തന്നെ കാടാമ്പുഴയിൽ വച്ച് 16 പേർ  പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തൽ; സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കാടാമ്പുഴയിൽ വിദ്യാർത്ഥിയെ 16 പേർ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയെയാണ് പീഡിപ്പിച്ചത്. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുക്കോൾ സ്വദേശിയായ അബ്ദുൽ സമദ്, ശിവദാസൻ, രണ്ടത്താണി സ്വദേശിയായ സമീർ, കല്ലാർമംഗലം മുഹമ്മദ്, കറവത്തനക്കത്ത് ലിയാഖത്ത്, പുളിക്കൽ ജലീൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് കാടാമ്പുഴയിലും മറ്റ് പരിസരങ്ങളിലും വച്ച് പതിനാറോളം പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആൺകുട്ടി വെളിപ്പെടുത്തിയത്. ഇതിനെ തുടർന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ശേഷം, കാടാമ്പുഴ, കൽപകഞ്ചേരി പൊലീസ് സ്റ്റേഷനുകളിലായി ഇവർക്കെതിരെ നാല് കേസുകൾ രജിസ്റ്റർ ചയ്യുകയായിരുന്നു.കേസുകളുമായി ബന്ധപ്പെട്ട് മറ്റൊരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്. വളാഞ്ചേരി സ്റ്റേഷനിലും ഇതേ സംഭവവുമായി ബന്ധപ്പെട്ട് സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP