Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലിക്കറ്റ് സർവകലാശാല ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റു; സംഭവം ഹോസ്റ്റൽ പ്രശ്‌നം അടക്കമുള്ളവ ചൂണ്ടിക്കാട്ടി സമരം ചെയ്യുന്നതിനിടെ

കാലിക്കറ്റ് സർവകലാശാല ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റു; സംഭവം ഹോസ്റ്റൽ പ്രശ്‌നം അടക്കമുള്ളവ ചൂണ്ടിക്കാട്ടി സമരം ചെയ്യുന്നതിനിടെ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റു. രണ്ടാം വർഷ ഫുഡ് ആൻഡ് സയൻസ് വിദ്യാർത്ഥിനി സൂര്യക്കാണ് പാമ്പുകടിയേറ്റത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

നെറ്റിയിലാണ് പാമ്പു കടിച്ചത്. കടിച്ച പാമ്പിനെ മുറിയിൽ നിന്ന് കണ്ടെത്തി. വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികളുടെ ഹോസ്റ്റൽ പ്രശ്‌നം അടക്കമുള്ളവ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സമരം നടത്തുന്നതിനിടെയാണ് കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിൽ അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ കോളേജ് ഹോസ്റ്റലിലേക്ക് മാർച്ച് നടത്തി.

ഹോസ്റ്റലിൽ മുമ്പും പാമ്പിനെ കണ്ടെന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് പരാതിയുണ്ട്. ഇക്കാര്യത്തിൽ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ നേരത്തെ വിസി എം അബ്ദുൾസലാമിനെയും പിവിസി കെ രവീന്ദ്രനാഥിനെയും ഉപരോധിക്കുകയും ചെയ്തിരുന്നു.

പെൺകുട്ടികളുടെ ഹോസ്റ്റൽ പ്രശ്‌നം അടക്കമുള്ളവ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സമരം നടത്തുന്നതിനിടെയാണ് വീണ്ടും ഹോസ്റ്റലിൽ വിദ്യാർത്ഥിനിക്ക് പാമ്പുകടിയേൽക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP