Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എയിംസ് പ്രവേശന പരീക്ഷയിൽ ശിരോവസ്ത്രത്തിന് വിലക്കില്ല; ഒരു മണിക്കൂർ മുൻപേ പരീക്ഷാകേന്ദ്രത്തിലെത്തി പരിശോധനയ്ക്ക് വിധേയരായാൽ മതിയെന്ന് എയിംസ് അധികൃതർ; നിർദ്ദേശം അംഗീകരിച്ച് ഹൈക്കോടതി.

എയിംസ് പ്രവേശന പരീക്ഷയിൽ ശിരോവസ്ത്രത്തിന് വിലക്കില്ല; ഒരു മണിക്കൂർ മുൻപേ പരീക്ഷാകേന്ദ്രത്തിലെത്തി പരിശോധനയ്ക്ക് വിധേയരായാൽ മതിയെന്ന് എയിംസ് അധികൃതർ; നിർദ്ദേശം അംഗീകരിച്ച് ഹൈക്കോടതി.

കൊച്ചി: ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രവേശന പരീക്ഷക്കെത്തുന്ന പരീക്ഷാർത്ഥികൾക്ക് ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കില്ല. എയിംസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ തട്ടം ധരിച്ചു വരുന്നവർ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപേ പരീക്ഷാകേന്ദ്രത്തിലെത്തി പരിശോധനയ്ക്ക് വിധേയരാവണമെന്ന നിബന്ധന എയിംസ് അധികൃതർ മുന്നോട്ടു വച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാരിന് വേണ്ടി എയിംസ് അധികൃതർ നിലപാട് അറിയിച്ചത്. മതാചാരങ്ങളെ എതിർക്കുന്നില്ലെന്നും എയിംസ് കോടതിയെ ബോധിപ്പിച്ചു.

ഇത് പരിഗണിച്ച ഹൈക്കോടതി ഈ മാസം 28ന് നടക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രവേശന പരീക്ഷയ്ക്ക് പരീക്ഷയിൽ ശിരോവസ്ത്രത്തിന് വിലക്കില്ലെന്ന് വ്യക്തമാക്കി.

പരീക്ഷ എഴുതാൻ ഹാജരാകുന്ന കുട്ടികൾ ശിരോവസ്ത്രമോ തലപ്പാവോ ധരിക്കാൻ പാടില്ലെന്ന നിബന്ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷനും (എസ്.ഐ.ഒ) എം.എസ്.എഫിന്റെ വനിത സംഘടനയും ചില വിദ്യാർത്ഥിനികളും നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുകയെന്നത് മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും മുഖമൊഴികെയുള്ള ശരീരഭാഗങ്ങൾ മറച്ചു പുറത്തിറങ്ങണമെന്ന മതപരമായ നിർദ്ദേശം പാലിക്കാതിരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ അഴിപ്പിച്ചതും ചിലരുടെ വസ്ത്രഭാഗങ്ങൾ മുറിച്ചു മാറ്റിയതും വലിയ വിവാദമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP