Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസിൽ സീനിയർ ജൂനിയർ തർക്കം അടിയിൽ കലാശിച്ചു; അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്ലൺ വൺ വിദ്യാർത്ഥികളുടെ മർദ്ദനം; ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്യിക്കാനും സംഭവം ഒതുക്കാനും സ്‌കൂൾ അധികൃതരുടെ ശ്രമം

ബസിൽ സീനിയർ ജൂനിയർ തർക്കം അടിയിൽ കലാശിച്ചു; അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്ലൺ വൺ വിദ്യാർത്ഥികളുടെ മർദ്ദനം;  ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്യിക്കാനും സംഭവം ഒതുക്കാനും സ്‌കൂൾ അധികൃതരുടെ ശ്രമം

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: അടിമാലിയിൽ പ്രവർത്തിക്കുന്ന എസ്.എൻ.ഡി.പി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. മർദനമേറ്റ രണ്ടു കുട്ടികളെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പത്തിലേറെ വിദ്യാർത്ഥികളാണ് തങ്ങളെ മർദിച്ചതെന്ന് ചികിൽസയിൽ കഴിയുന്ന വിദ്യാർത്ഥികൾ പറഞ്ഞു.

വയറിനും നെഞ്ചിനും പരിക്കേറ്റ വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് ഡിസ്ചാർജ് ചെയ്യിപ്പിക്കാനും ശ്രമം നടന്നു. ഇതിനിടെ വിദ്യാർത്ഥികൾക്ക് മർദനമേറ്റാൽ ചൈൽഡ് ലൈനും പൊലീസിനും വിവരം നൽകേണ്ട സ്‌കൂൾ അധികൃതർ സംഭവം ഒതുക്കി തീർക്കാനാണ് ശ്രമിച്ചത്. ഒരു സമുദായ നേതാവിന്റെ നേതൃത്വത്തിൽ മർദിച്ച വിദ്യാർത്ഥികളെ സംരക്ഷിക്കാനും ശ്രമം നടക്കുന്നുണ്ട്.

സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ മാധ്യമ പ്രവർത്തകരെ കുട്ടികളുടെ ചിത്രമെടുക്കുന്നതിൽ നിന്നു തടയുകയും ഭീഷണിപ്പെടുത്തി മടക്കി അയക്കാനും ശ്രമം നടന്നു. കുറച്ചു നാൾ മുമ്പും സീനിയർ വിദ്യാർത്ഥികൾ അടിമാലി സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ച് ജൂനിയർ വിദ്യാർത്ഥികളെ മർദിച്ചിരുന്നു. സ്റ്റാൻഡിലെ ചുമട്ടു തൊഴിലാളികളും ബസ് ജീവനക്കാരും ചേർന്നാണ് കുട്ടികളെ രക്ഷിച്ചത്. ഈ സംഭവങ്ങളെല്ലാം മൂടി വച്ചു കൊണ്ട് കുറ്റം ചെയ്തവരെ സംരക്ഷിക്കാനുള്ള നീക്കത്തിൽ രക്ഷിതാക്കൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP