Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.സുരേന്ദ്രനെ തോൽപ്പിച്ചത് വെള്ളാപ്പള്ളി നടേശൻ: എൻസിപിയെ സഹായിച്ചതിന് പാരിതോഷികമായി ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ സ്ഥാനം; യോഗവുമായി ഇടഞ്ഞ് നിൽക്കുന്ന സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ ബിഡിജെഎസ് സമാന്തര കമ്മിറ്റി; യൂണിറ്റ് തലം മുതൽ സംസ്ഥാനതലം വരെ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും; എൻഡിഎ കൺവീനർ സ്ഥാനത്ത്‌നിന്ന് തുഷാർ വെള്ളാപ്പള്ളിയെ മാറ്റണമെന്നാവശ്യം ശക്തം

കെ.സുരേന്ദ്രനെ തോൽപ്പിച്ചത് വെള്ളാപ്പള്ളി നടേശൻ: എൻസിപിയെ സഹായിച്ചതിന് പാരിതോഷികമായി ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ സ്ഥാനം; യോഗവുമായി ഇടഞ്ഞ് നിൽക്കുന്ന സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ ബിഡിജെഎസ് സമാന്തര കമ്മിറ്റി; യൂണിറ്റ് തലം മുതൽ സംസ്ഥാനതലം വരെ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും; എൻഡിഎ കൺവീനർ സ്ഥാനത്ത്‌നിന്ന് തുഷാർ വെള്ളാപ്പള്ളിയെ മാറ്റണമെന്നാവശ്യം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: പുകഞ്ഞ കൊള്ളിയെ പുറത്തെറിഞ്ഞു കൊണ്ടാണ് തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസിൽ ശുദ്ധികലശം നടത്തിയത്. വിശ്വസ്തർക്കെല്ലാം സ്ഥാനം നൽകി മറുകണ്ടം ചാടാതിരിക്കാനുള്ള പ്രതിരോധ നടപടികളും തുഷാർ തുടങ്ങിയിരുന്നു്. എസ്എൻഡിപി യോഗവുമായി ഇടഞ്ഞ് നിൽക്കുന്ന സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ ബി.ഡി.ജെ.എസ്. സമാന്തര കമ്മിറ്റി പ്രവർത്തനം തുടങ്ങി. തിങ്കളാഴ്ച കായംകുളത്ത് ചേർന്ന യോഗം പ്രാരംഭ പ്രവർത്തനങ്ങൾക്ക രൂപംനൽകിയതാണ് സൂചന. എൻ.ഡി.എ. സംസ്ഥാന കൺവീനർ സ്ഥാനത്ത്‌നിന്ന് തുഷാർ വെള്ളാപ്പള്ളിയെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി.നേതൃത്വത്തിന് കത്തുനൽകാൻ യോഗം തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. യൂണിറ്റ് തലം മുതൽ സംസ്ഥാനതലം വരെ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുവാനും യോഗത്തിൽ തീരുമാനിച്ചു.

ബിജെപി. കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന് ഉടൻ കത്തുനൽകുമെന്ന് സുഭാഷ് വാസു പത്രസമ്മേളനത്തിൽ പറഞ്ഞു. തുഷാറിന് പകരം എൻ.ഡി.എ.സംസ്ഥാന കമ്മിറ്റിയിലെ ബി.ഡി.ജെ.എസ്.പ്രതിനിധി ബി.സുരേഷ് ബാബുവിനെ കൺവീനറാക്കണമെന്നാണ് ആവശ്യം. ഒരേസമയം എൻ.ഡി.എ.യെയും എൽ.ഡി.എഫിനൈയും കൂടെനിർത്തി തടി രക്ഷപ്പെടുത്താൻ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും നടത്തിയ നടപടികൾ ബിജെപി.കേന്ദ്രനേതൃത്വത്തിന് ബോധ്യമാട്ടുണ്ടെന്നാണ് സൂചന. ലോകസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കെ.സുരേന്ദ്രനെ തോൽപ്പിച്ചത് വെള്ളാപ്പള്ളി നടേശനാണ്. പാലായിൽ എൻ.സി.പി.യെ സഹായിച്ചതിന് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ സ്ഥാനമാണ് പാരിതോഷികം.

അതേ സമയം, സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ സുഭാഷ് വാസു ഇരുന്ന കസേരയിൽ പകരക്കാരായി രണ്ട് പേരെയാണ് പാർട്ടി നിയമിച്ചത്. പാർട്ടി സൈബർ വിങ്ങിന്റെ ചുമതലയുള്ള അനിരുദ്ധൻ കാർത്തികേയനെയും യൂത്ത് വിങ്ങ് സെക്രട്ടറി പച്ചയിൽ സന്ദീപിനെയും ജനറൽ സെക്രട്ടറിമാരാക്കി നിയമനം നടത്തി. സംസ്ഥാന സെക്രട്ടറിയായിരുന്ന സിനിൽ മുണ്ടപ്പള്ളിയെ വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയർത്തുകയും ചെയ്തു. വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനീയറിങ് ഉൾപ്പെടുന്ന കായംകുളം പള്ളിക്കൽ ശ്രീ ഗുരുദേവാ ചാരിറ്റബിൾ & എഡ്യൂക്കേഷൻ ട്രസ്റ്റിൽ നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കി പകരം റിസീവർ ഭരണം ഏർപ്പെടുത്താൻ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് മെമ്പർ മുഖാന്തരം, തുഷാർ വെള്ളാപ്പള്ളി ആലപ്പുഴ ജില്ലാ കോടതിയിൽ ഹർജിയും നൽകിയിരുന്നു.

ടി.പി.സെൻകുമാറിനെ മുൻനിർത്തി കളിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടില്ലെന്ന വിലയിരുത്തലിലാണ് സുഭാഷ് വാസു. ബി.ഡി.ജെ.എസിന്റെ അധ്യക്ഷൻ താനാണെന്ന അവകാശവാദത്തിൽ ഉറച്ച് നിന്നു കൊണ്ടാണ് മുന്നോട്ട് നീങ്ങുന്നതും. എന്നാൽ, പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെയാണ് സുഭാഷ് വാസു സമാന്തരപാർട്ടിയുമായി മുന്നോട്ട് പോകുന്നതും. ഇതിനെ പ്രതിരോധിക്കാനുള്ള നീക്കമാണ് യോഗം നടത്തുന്നതെന്നതിൽ ഒട്ടും സംശയമില്ല. സെൻകുമാറിന്റെ മകൻ അരുൺ പുതിയ സമാന്തരപാർട്ടിയിൽ എത്തുന്നുണ്ട്.

അതേസമയം, വെള്ളാപ്പള്ളി നടേശനെയും മകനെയും 90 ദിവസത്തിനകം ജയിലിലാക്കുമെന്ന് സുഭാഷ് വാസു. ആദ്യമായി തുറുങ്കിൽ അടയ്ക്കപ്പെടുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായിരിക്കും വെള്ളാപ്പള്ളിയെന്നും ബിഡിജെഎസ് സംസ്ഥാന കൗൺസിലിൽ തന്നോടൊപ്പം നിൽക്കുന്നവരുടെ യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി ഞാനാണ് ബിഡിജെഎസ് പ്രസിഡന്റ്. സംസ്ഥാന കൗൺസിലിലെ 11 അംഗങ്ങളിൽ 10 പേരും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. തലയും കുത്തി നിന്നാലും തുഷാറിന് ബിഡിജെഎസ് എന്ന ഞങ്ങളുടെ പാർട്ടിയെ പിടിച്ചടക്കാൻ പറ്റില്ല.

സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ അടുത്ത മാസം 6നു വെളിപ്പെടുത്തും. ചങ്ങനാശേരിയിലെ പെൺകുട്ടിയുടെ മരണവും അന്വേഷിക്കും. ബിഡിജെഎസിനെ മറയാക്കി ഇവർ കുതിരക്കച്ചവടം നടത്തുകയായിരുന്നു. അപ്രസക്ത മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി സിപിഎമ്മുമായി ചേർന്ന് ഗൂഢതന്ത്രം പയറ്റി. എൻഡിഎ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു. എട്ടുകാലി മമ്മൂഞ്ഞാണ് തുഷാർ. കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സമൂഹത്തിലെ ഉന്നതനായ വ്യക്തിയെ സ്ഥാനാർത്ഥിയാക്കും, ജയിപ്പിക്കും. സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജി വയ്ക്കില്ലെന്നും സുഭാഷ് വാസു പറഞ്ഞു.പി.എസ്.രാജീവൻ, വി.പി.ദാസൻ കണ്ണൂർ, ബി.സുരേഷ് ബാബു, ബിജു വയനാട്, സദാശിവൻ ഓച്ചിറ, സുധ ആമ്പാടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP