Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ താങ്കളുടെ കൂടെ ഒരുപാടുകാലം പ്രവർത്തിച്ച സഖാവാണ് തന്റെ അച്ഛൻ; അടിയന്തരാവസ്ഥയിൽ താങ്കളുടെ കൂടെ ജയിലിൽ കഴിയുകയും തല്ലു മേടിക്കുകയും ചെയ്തിട്ടുണ്ട്; ആ സഖാവ് മരിച്ചപ്പോൾ എന്ത് അനുശോചനമാണ് താങ്ങൾ നടത്തിയത്; ഇ. അഹമ്മദിന്റെ നിര്യാണത്തിനിടെ ബജറ്റ് അവതരിപ്പിച്ച കേന്ദ്രത്തെ വിമർശിച്ച പിണറായിയെ ഔചിത്യം ഓർമിപ്പിച്ച് ഒ. ഭരതന്റെ മകൻ

കണ്ണൂരിൽ താങ്കളുടെ കൂടെ ഒരുപാടുകാലം പ്രവർത്തിച്ച സഖാവാണ് തന്റെ അച്ഛൻ; അടിയന്തരാവസ്ഥയിൽ താങ്കളുടെ കൂടെ ജയിലിൽ കഴിയുകയും തല്ലു മേടിക്കുകയും ചെയ്തിട്ടുണ്ട്; ആ സഖാവ് മരിച്ചപ്പോൾ എന്ത് അനുശോചനമാണ് താങ്ങൾ നടത്തിയത്; ഇ. അഹമ്മദിന്റെ നിര്യാണത്തിനിടെ ബജറ്റ് അവതരിപ്പിച്ച കേന്ദ്രത്തെ വിമർശിച്ച പിണറായിയെ ഔചിത്യം ഓർമിപ്പിച്ച് ഒ. ഭരതന്റെ മകൻ

തിരുവനന്തപുരം: ലോക്സഭാഗം ഇ. അഹമ്മദിന്റെ നിര്യാണത്തിനിടെ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന് മുൻകാല സഹപ്രവർത്തകൻ ഒ. ഭരതന്റെ മകൻ സുചേത് ഭരതന്റെ മറുപടി. പിണറായി വിജയനൊപ്പം ജയിലിൽ കഴിയുകയും തല്ലുകൊള്ളുകയും ചെയ്ത തന്റെ പിതാവ് മരിച്ചപ്പോൾ എന്ത് അനുശോചനമാണ് നടത്തിയതെന്ന് സുചേത് ചോദിക്കുന്നു. ഒ. ഭരതൻ മരിച്ച് 17 വർഷമായിട്ടും ഒന്നു വരികയോ വിളിക്കുകയോ ചെയ്തിട്ടില്ലാത്ത താങ്കൾതന്നെ ഔചിത്യം പഠിപ്പിക്കണമെന്നും സുചേത് പരിഹസിക്കുന്നു.

ഔചിത്യം പഠിപ്പിക്കാൻ പരമയോഗ്യതയുള്ള വ്യക്തിയാണ് താങ്കളെന്നു പറഞ്ഞുകൊണ്ടാണ് സുചേത് തന്റെ ഫേസ്‌ബുക് കുറിപ്പ് ആരംഭിക്കുന്നത്. കണ്ണൂരിൽ താങ്കളുടെ കൂടെ ഒരുപാടുകാലം പ്രവർത്തിച്ച സഖാവാണ് തന്റെ അച്ഛൻ ഒ.ഭരതൻ. അടയന്തരാവസ്ഥയിൽ താങ്കളുടെ കൂടെ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. താങ്കൾക്ക് കിട്ടിയപോലെ തല്ല് കിട്ടിയിട്ടുമുണ്ട്. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് എം വിആർ കൈയടക്കിയപ്പോൾ താങ്കളും ചടയൻ സഖാവും കോടിയേരിയും സിയുമൊക്കെ ഈ പറഞ്ഞ ഒ. ഭരതന്റെ വീട്ടിൽ വച്ചായിരുന്നു പ്രവർത്തനം. എന്നിട്ട് ആ സഖാവ് മരണപ്പെട്ടപ്പോൾ താങ്കളുടെ ഭാഗത്ത് നിന്ന് എന്ത് അനുശോചനമാണ് ഉണ്ടായത്. ഇന്നനിപ്പോൾ പതിനേഴുവർഷമാകാൻ പോകുന്നു മരണപ്പെട്ടിട്ട്. ഒന്നു വരികയോ വിളിക്കുകയോ ചെയ്തോ ഇന്നുവരെ? അങ്ങനെയുള്ള താങ്കൾ തന്നെ പഠിപ്പിക്കണം ഔചിത്യമെന്നു സുചേത് കൂട്ടിച്ചേർക്കുന്നു.

അതേസമയം സുചേതിന്റെ മറുപടി അരമണിക്കൂറിന് ശേഷം പിണറായിയുടെ പോസ്റ്റിന് താഴെനിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ലോക്‌സഭയിലെ മുതിർന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയിൽ മണിക്കൂറുകൾക്കകം ബഡ്ജറ്റവതരണം നടത്തിയത് തീർത്തും നിർഭാഗ്യകരവും അനൗചിത്യവുമായിപ്പോയെന്നാണ് മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക് പേജിൽ കുറിച്ചത്. ദീർഘകാലമായി സഭയിൽ അംഗമായിരുന്ന വ്യക്തിയാണ് ഇ. അഹമ്മദ്. അദ്ദേഹം മരിച്ചുകിടക്കുന്ന അതേ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ സഭാംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തും വിധം ബഡ്ജറ്റവതരണവുമായി മുന്നോട്ടുപോയതെന്നും പിണറായി ആരോപിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP