Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യവിൽപനയോ മദ്യപാനമോ മൗലികാവകാശമല്ല; ലോക് ഡൗൺ കാലത്ത് മരുന്നിന് പകരം മദ്യം നൽകാനുള്ള ഉത്തരവ് റദ്ദാക്കണം: വി എം.സുധീരന്റെ കത്ത് മുഖ്യമന്ത്രിക്ക്

മദ്യവിൽപനയോ മദ്യപാനമോ മൗലികാവകാശമല്ല; ലോക് ഡൗൺ കാലത്ത് മരുന്നിന് പകരം മദ്യം നൽകാനുള്ള ഉത്തരവ് റദ്ദാക്കണം: വി എം.സുധീരന്റെ കത്ത് മുഖ്യമന്ത്രിക്ക്

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: ലോക് ഡൗൺ കാലത്ത് മരുനിന് പകരം മദ്യം നൽകാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് കോൺഗ്രസ് നേതാവ് വി എം.സുധീരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പകർപ്പ് ആരോഗ്യമന്ത്രിക്കും, റവന്യു മന്ത്രിക്കും, എക്‌സൈസ് മന്ത്രിക്കും, നിയമമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും നൽകിയിട്ടുണ്ട്.

കത്തിന്റെ പൂർണരൂപം ഇങ്ങനെ:
പ്രിയപ്പെട്ട മുഖ്യമന്ത്രി,
ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളിനും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിശ്ചയിച്ചിട്ടുള്ള ഡോക്ടർമാരുടെ പെരുമാറ്റ ചട്ടത്തിനും, മെഡിക്കൽ എത്തിക്‌സിനും, ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നാഷണൽ ഡ്രഗ് ഡിപ്പന്റൻസ് ട്രീറ്റ്‌മെന്റ് സെന്ററിന്റെ 29.03.2020 ലെ 'ലോക്ഡൗൺ ആൻഡ് ആൽക്കഹോൾ വിത്‌ഡ്രോവൽ' നിർദ്ദേശങ്ങൾക്കും വിരുദ്ധമായി മരുന്നിന് പകരം മദ്യം നൽകുന്നതിന് കളമൊരുക്കുന്ന സംസ്ഥാന സർക്കാരിന്റെ 30.03.2020 ലെ ഉത്തരവ് ഉടനടി റദ്ദാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മദ്യവിൽപനയോ മദ്യപാനമോ മൗലീക അവകാശമല്ലെന്നും മദ്യം അപകടകരമാണെന്നുള്ള സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് നിരക്കാത്തതുമാണ് ഈ തീരുമാനം.

മദ്യ ഉപയോഗത്തിൽ നിന്നുള്ള പിന്മാറ്റ അസ്വാസ്ഥ്യം പരിഹരിക്കുന്നതിന് കൃത്യമായ ചികിത്സാസംവിധാനങ്ങളും ക്രമങ്ങളും രീതികളും സംസ്ഥാന ആരോഗ്യവകുപ്പുതന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്.അതനുസരിച്ച് രോഗീപരിചരണവും, ചികിത്സയും ഉറപ്പുവരുത്തുന്നതിനു പകരം മദ്യ ഉപയോഗത്തിൽനിന്നും പിന്മാറാൻ ആഗ്രഹിക്കുന്നവരെപ്പോലും മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്നുള്ള സർക്കാരിന്റെ പിടിവാശി സമൂഹത്തോടുള്ള കടുത്ത ദ്രോഹമാണ്.

കൊറോണ എന്ന മഹാവിപത്തിനേക്കാൾ ആപൽക്കരമാണ് മദ്യംലഭിക്കാത്തതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെന്ന സർക്കാരിന്റെ സമീപനം ഉത്തരവാദിത്തബോധമുള്ള ഒരു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്.കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നമ്മുടെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അങ്ങേയറ്റം ആത്മാർത്ഥമായി മുന്നോട്ടുപോകുമ്പോൾ അവരുടെ പ്രവർത്തനങ്ങൾക്ക് വിഘാതമുണ്ടാക്കാൻ ഇടവരുത്തുന്നതാണ് ഈ ഉത്തരവ്.ഡോക്ടർമാരുടെ ഒറ്റക്കെട്ടായിട്ടുള്ള അഭിപ്രായങ്ങളെ കാറ്റിൽപറത്തിയുള്ള ഈ ഉത്തരവ് ഡോക്ടർ സമൂഹത്തിന്റെ മനോവീര്യത്തെ കെടുത്തുന്നതുമാണ്.ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് സർക്കാരിന്റെ 30.03.2020 ലെ ഉത്തരവ് റദ്ദാക്കാൻ ഒട്ടും വൈകരുതെന്നാണ് എന്റെ അഭ്യർത്ഥന.
സ്‌നേഹപൂർവ്വം

വി എം.സുധീരൻ
ശ്രീ പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP