Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യനയത്തിൽ മാറ്റം വേണ്ട; ടൂറിസത്തിൽ പരിശോധനയാകാം; ചർച്ചയെല്ലാം ജനപക്ഷ യാത്രയ്ക്ക് ശേഷം; ചിട്ടിയും ഐക്യവും ഉറപ്പാക്കാൻ അച്ചടക്ക നടപടികൾ തുടരുമെന്നും സുധീരൻ

മദ്യനയത്തിൽ മാറ്റം വേണ്ട; ടൂറിസത്തിൽ പരിശോധനയാകാം; ചർച്ചയെല്ലാം ജനപക്ഷ യാത്രയ്ക്ക് ശേഷം; ചിട്ടിയും ഐക്യവും ഉറപ്പാക്കാൻ അച്ചടക്ക നടപടികൾ തുടരുമെന്നും സുധീരൻ

കൊല്ലം: മദ്യനയത്തിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ്‌ വി എം.സുധീരൻ. മദ്യനയം രൂപീകരിച്ചത് താൻ ഒറ്റയ്‌ക്കോ ഒരു ദിവസം കൊണ്ടോ അല്ല. എല്ലാവരോടും ചർച്ച ചെയ്ത് യുഡിഎഫ് ഒറ്റക്കെട്ടായാണ് നയം രൂപീകരിച്ചത്. ഇക്കാര്യത്തിൽ ഇനി അഭിപ്രായ വ്യത്യാസത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മദ്യനയത്തിൽ കോടതിവിധിക്കെതിരെ നിയമപോരാട്ടം വേണ്ടി വരുമെന്നും സുധീരൻ പറഞ്ഞു. സർക്കാർ ഇതിന് തയ്യാറാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. കോടതിവിധി ജനനന്മയ്ക്കും സർക്കാർ തീരുമാനങ്ങൾക്കും എതിരാകരുതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ടൂറിസത്തിന്റെ കാര്യത്തിൽ പരിശോധനയാകാമെന്നും സുധീരൻ വ്യക്തമാക്കി. മദ്യനയത്തിൽ മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസമില്ല. ജനപക്ഷ യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയുമായി വിശദ ചർച്ച നടത്തുമെന്നും വിശദീകരിച്ചു.

എന്നാൽ ജനപക്ഷ യാത്രയ്ക്കിടെ ഉണ്ടായ വിവാദത്തിന്റെ പേരിൽ അച്ചടക്ക നടപടികളെടുത്തത് പാർട്ടിയിൽ അച്ചടക്കവും ചിട്ടയും ഐക്യവും കൊണ്ടു വരാനാണ്. പുതിയ രാഷ്ട്രീയ ശൈലി കൊണ്ടുവരാനാണ് ശ്രമിച്ചത്. അനഭിലഷണീയ നടപടികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും സുധീരൻ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP