Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ബഹു. സുധീരൻ അനുവദിച്ച തട്ടുകട' യൂത്തു കോൺഗ്രസുകാർ തല്ലിത്തകർത്തപ്പോൾ പേരുമാറ്റി പ്രവർത്തനം തുടങ്ങി; 'അന്നം മുട്ടിയവരുടെ നാടൻ തട്ടുകട'യിൽ കച്ചവടം തകൃതി

'ബഹു. സുധീരൻ അനുവദിച്ച തട്ടുകട' യൂത്തു കോൺഗ്രസുകാർ തല്ലിത്തകർത്തപ്പോൾ പേരുമാറ്റി പ്രവർത്തനം തുടങ്ങി; 'അന്നം മുട്ടിയവരുടെ നാടൻ തട്ടുകട'യിൽ കച്ചവടം തകൃതി

കോട്ടയം: കോട്ടയത്തെ ഏറ്റുമാനൂരിൽ പൂട്ടിയ ബാറിനോട് ചേർന്ന് തൊഴിലാളികൾ ആരംഭിച്ച 'ബഹുമാനപ്പെട്ട വി എം സുധീരൻ അനുവദിച്ച തട്ടുകട' യൂത്തുകോൺഗ്രസുകാർ തല്ലിത്തകർത്തപ്പോൾ പേരുമാറ്റി പ്രവർത്തനം തുടങ്ങി. 'അന്നം മുട്ടിയവരുടെ നാടൻ തട്ടുകട'യിൽ ഇപ്പോൾ തിരക്കോട് തിരക്കാണ്. ഏറ്റുമാനൂരിലെ ബസ് സ്റ്റാൻഡിന് സമീപത്ത് സുധീരന്റെ പേരിൽ തുടങ്ങിയ തട്ടുകടയുടെ വാർത്ത ചാനലുകളെല്ലാം ഏറ്റെടുത്തിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസുകാർ എത്തിയതും. ഇതോടെ പൂട്ടിയ തട്ടകുട പേരുമാറ്റി തുടങ്ങിയിരിക്കയാണ് തൊഴിലാളികൾ.

സുധീരനോടുള്ള പ്രതിഷേധം എന്ന നിലയിൽ കൂടിയാണ് തട്ടുകട തുടങ്ങിയത്. മാസങ്ങൾക്ക് മുമ്പ് വരെ നക്ഷത്ര തിളക്കമുണ്ടായിരുന്ന വെട്ടൂർ ബാറിലെ ജീവനക്കാരാണ് തട്ടുകട തുടങ്ങിയത്. ആഴ്ചകൾ കഴിഞ്ഞിട്ടും തുറക്കാൻ കഴിയാതെ വന്നതോടെ പലരും പിരിഞ്ഞുപോയി. തീരെ നിവൃത്തിയില്ലാത്തവർക്ക് കടയുടമ തന്നെ തട്ടുകടനടത്താൻ സ്ഥലം നൽകി. തൊട്ടടുത്ത് ബീവറേജസ് ഔട്ട് കൂടി ഉള്ളതുകൊണ്ട് നല്ലവണ്ണം കച്ചവടലും ലഭിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ രാത്രിയിൽ നേതാവിന്റെ പാർട്ടിക്കാർ കൂട്ടത്തോടെ എത്തി ബാനറും കടയുടെ ബോർഡുകളും അടിച്ചു തകർത്തിരുന്നു. എന്നാൽ സുധീരൻ അനുകൂല മുദ്രാവാക്യവുമായെത്തി കട തല്ലിത്തകർത്തവർ ബാറിലെ പറ്റുകാരായിരുന്നു എന്നാണ് ബാർ ജീവനക്കാരൻ പറഞ്ഞത്. കോൺഗ്രസുകാർ എത്ര പ്രതിഷേധിച്ചാലും തട്ടുകടയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP