Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മയക്കുമരുന്ന് കച്ചവടത്തിനെതിരെ പ്രതികരിച്ചത് ശത്രുതയുണ്ടാക്കി; ഡക്കാൻ ക്രോണിക്കൾ ആലപ്പുഴ ലേഖകനെ വീട്ടിൽ കയറി കുത്തിയത് കഞ്ചാവ് മാഫിയ; സുധീഷിന്റെ സഹോദരന് ആക്രമത്തിൽ പരിക്ക്; രാത്രിയിലെ അക്രമത്തിന് പിന്നിൽ അയൽവാസികൾ തന്നെ; കഞ്ചാവ് കച്ചവടക്കാർ കൃഷ്ണപുരത്ത് ഭീതി സൃഷ്ടിച്ചപ്പോൾ

മയക്കുമരുന്ന് കച്ചവടത്തിനെതിരെ പ്രതികരിച്ചത് ശത്രുതയുണ്ടാക്കി; ഡക്കാൻ ക്രോണിക്കൾ ആലപ്പുഴ ലേഖകനെ വീട്ടിൽ കയറി കുത്തിയത് കഞ്ചാവ് മാഫിയ; സുധീഷിന്റെ സഹോദരന് ആക്രമത്തിൽ പരിക്ക്; രാത്രിയിലെ അക്രമത്തിന് പിന്നിൽ അയൽവാസികൾ തന്നെ; കഞ്ചാവ് കച്ചവടക്കാർ കൃഷ്ണപുരത്ത് ഭീതി സൃഷ്ടിച്ചപ്പോൾ

സ്വന്തം ലേഖകൻ

കായംകുളം: കൃഷ്ണപുരത്ത് കഞ്ചാവ് സംഘം വീട് കയറി നടത്തിയ അക്രമണത്തിൽ പത്രപ്രവർത്തകന് കുത്തേറ്റു. ഡക്കാൻ ക്രോണിക്കൾ ആലപ്പുഴ ലേഖകൻ കൃഷ്ണപുരം കാപ്പിൽമേക്ക് മണിമന്ദിരത്തിൽ സുധീഷിനാണ് (35) കുത്തേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സഹോദരൻ സുനീഷിനെ (38) കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മാതാപിതാക്കളായ താമരാക്ഷൻ, മണി എന്നിവരുടെയും കുട്ടികളുടെയും മുന്നിലിട്ടായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ പ്രതികരിച്ചതാണ് കാരണമെന്നുമാണ് വിവരം.

അക്രമത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അപലപിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP