Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വന്ദേ മാതരം ചൊല്ലാൻ കോൺഗ്രസ്സുകാർക്കെന്താ മടി? സുഗതകുമാരി ചോദിക്കുന്നു; കവയിത്രിയുടെ നവിമർശനം സർക്കാരിന്റെ മദ്യനയത്തിനെതിരെ കെ പി സി സി സംഘടിപ്പിച്ച ജനസദസ്സിൽ; ചടങ്ങിൽ ഈശ്വര പ്രാർത്ഥന ഒഴിവാക്കി മൗനപ്രാർത്ഥന നടത്തിയതിൽ സുഗതകുമാരിക്ക് അതൃപ്തി

വന്ദേ മാതരം ചൊല്ലാൻ കോൺഗ്രസ്സുകാർക്കെന്താ മടി? സുഗതകുമാരി ചോദിക്കുന്നു; കവയിത്രിയുടെ നവിമർശനം സർക്കാരിന്റെ മദ്യനയത്തിനെതിരെ കെ പി സി സി സംഘടിപ്പിച്ച ജനസദസ്സിൽ; ചടങ്ങിൽ ഈശ്വര പ്രാർത്ഥന ഒഴിവാക്കി മൗനപ്രാർത്ഥന നടത്തിയതിൽ സുഗതകുമാരിക്ക് അതൃപ്തി

തിരുവനന്തപുരം: കെ പി സി സിയുടെ ചടങ്ങിൽ ഈശ്വരപ്രാർത്ഥന ചൊല്ലാത്തതിനെതിരെ കവയിത്രി സുഗതകുമാരി. ഇടത് സർക്കാരിന്റെ മദ്യനയത്തിനെതിരെ കെപിസിസി സംഘടിപ്പിച്ച ജനസദസിലാണ് ഈശ്വര പ്രാർത്ഥന ഒഴിവാക്കി മൗന പ്രാർത്ഥന നടത്തിയത്. ഇതിനെതിരെ വേദിയിൽ വച്ചുതന്നെയായിരുന്നു സുഗതകുമാരിയുടെ വിമർശനവും. 'വേദിയിൽ രണ്ട് മിനിറ്റ് മൗന പ്രാർത്ഥനയാണ് നടത്തിയത്. കോൺഗ്രസ് എന്ന് മുതലാണ് മൗനപ്രാർത്ഥന ആരംഭിച്ചത്? കോൺഗ്രസിന് നാലുവരി ഈശ്വരപ്രാർത്ഥനയില്ലേ? വന്ദേമാതരത്തിന്റെ ആറുവരിയെങ്കിലും ഈശ്വരപ്രാർത്ഥനയായി ചൊല്ലാമല്ലോ' - സുഗതകുമാരി അമർഷത്തോടെ പറഞ്ഞു.

'മദ്യത്തിനെതിരെ നടത്തുന്ന സമരത്തിൽ തന്റെ മനസ് മടുത്തു. എല്ലാ രാഷ്ട്രീയപ്പാർട്ടികളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം സ്ത്രീ സമൂഹത്തിനെതിരാണ്. യുഡിഎഫിന്റെ മദ്യനയം തിരുത്തിയതോടെ കേരളത്തിലെ സ്ത്രീകളോട് കടുത്ത ദ്രോഹമാണ് ഇടതുസർക്കാർ ചെയ്തത്.  കേരളത്തിൽ കൂടുതൽ സ്ത്രീകളും പീഡനമനുഭവിച്ചത് മദ്യപിച്ചെത്തിയ പുരുഷന്മാരിൽ നിന്നാണ്' . സർക്കാർ മദ്യനയത്തിനെതിരായ തന്റെ നിലപാട് സുഗതകുമാരി വ്യക്തമാക്കി.

ആഴ്ചകൾക്കു മുമ്പ് ന്യൂജനറേഷൻ പെൺകുട്ടികൾക്കെതിരെ സുഗതകുമാരി നടത്തിയ വിമർശനം സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.  വഴിതെറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികൾക്കു വേണ്ടി കൗൺസിലിങ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു സുഗതകുമാരിയുടെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP