Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാറിലിരുന്ന് മദ്യപിച്ചവരെ പൊലീസ് പൊക്കി; ജാമ്യത്തിൽ വിട്ട പ്രതി വീട്ടുകാരേയും കൂട്ടി പൊലീസ് സ്‌റ്റേഷനിൽ വന്ന് തലവഴി പെട്രോളൊഴിച്ച് ആത്മഹത്യക്കൊരുങ്ങി; പാലോട് സ്‌റ്റേഷനിൽ നാടകീയരംഗങ്ങൾ

കാറിലിരുന്ന് മദ്യപിച്ചവരെ പൊലീസ് പൊക്കി; ജാമ്യത്തിൽ വിട്ട പ്രതി വീട്ടുകാരേയും കൂട്ടി പൊലീസ് സ്‌റ്റേഷനിൽ വന്ന് തലവഴി പെട്രോളൊഴിച്ച് ആത്മഹത്യക്കൊരുങ്ങി; പാലോട് സ്‌റ്റേഷനിൽ നാടകീയരംഗങ്ങൾ

തിരുവനന്തപുരം: വണ്ടി സർവ്വീസിംഗിന് കൊടുക്കാൻ പോയതായിരുന്നു സുനിൽ കുമാറും അളിയനും. എന്തായാലും കൂടിയതല്ലേ അൽപം മിന്നിയേക്കാം എന്നു തോന്നിയത് വിനയായി. അതായിരുന്നു തുടക്കം

തിരുവനന്തപുരം പാലോട് പാപ്പനംകോട് മുണ്ടൻ പാലത്തിനടുത്തുള്ള വാഹന സർവീസ് സെന്ററിൽ ടെമ്പോ വാൻ സർവീസ് ചെയ്യാനാണ് നന്ദിയോട് ആലംപാറ സ്വദേശി സുനിൽകുമാർ വന്നത്. ഭാര്യാ സഹോദരൻ കിച്ചുവിനേയും ഒപ്പം കൂട്ടി. അല്പം കഴിച്ചു എന്നത് സത്യം. പക്ഷേ സംഭവം പുലിവാലായത് പാലോട് എസ്് ഐയുടെ രൂപത്തിലായിരുന്നു. കാറിലിരുന്ന് മദ്യം കഴിച്ച രണ്ടു പേരേയും എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് പൊക്കി.

പൊതുനിരത്തിലിരുന്ന് മദ്യപിച്ചെന്നും ചോദ്യം ചെയ്ത എസ്.ഐയെ അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിൽ കയറാൻ വിസമ്മതിച്ച സുനിൽകുമാറിനെയും കിച്ചുവിനെയും റോഡിലിട്ടും ജീപ്പിലിട്ടും ക്രൂരമായി മർദ്ദിച്ചതായാണ് ആരോപണം. സ്റ്റേഷനിലെത്തിച്ചും മർദ്ദനം തുടർന്നെന്നും ഇവർ പരാതിപ്പെടുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയാണ് ഇവരെ ജാമ്യത്തിലിറക്കിയത്.

ക്രൂരമർദ്ദനത്തിൽ അവശരായ സുനിൽകുമാറും കിച്ചുവും പാലോട് ഗവ. ആശുപത്രിയിലെത്തി ചികിത്സ തേടി. കിച്ചുവിനെ ആശുപത്രിയിൽ കിടത്തിയശേഷം സുനിൽ കുമാർ വീട്ടിലേക്കു മടങ്ങുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം ഭാര്യയെയും ഏഴും പത്തും വയസുള്ള രണ്ട് ആൺമക്കളെയും കൂട്ടി പാലോട് സ്്‌റ്റേഷനിൽ സുനിൽ വീണ്ടും എത്തി. കൈയിൽ ഒരു കന്നാസ് നിറയെ പെട്രോളും.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ഭാര്യയുടെയും മക്കളുടെയും സാന്നിദ്ധ്യത്തിൽ തലവഴി സുനിൽ പെട്രോളൊഴിച്ചു. സംഭവം സീരിയസ്സാകുന്നുവെന്ന് കണ്ട പൊലീസ് ചാടി വീണ് സുനിലിനെ രക്ഷിക്കുകയായിരുന്നു. ഒടുവിൽ സുനിലിനെതിരേ ആത്മഹത്യാശ്രമത്തിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP