Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഹൃത്തിന്റെ ആത്മഹത്യാ ശ്രമം കണ്ട് കാറുമായി പാഞ്ഞു; അപകടത്തിൽപ്പെട്ടപ്പോൾ നാട്ടുകാരോട് വിവരം പറഞ്ഞു; മിഥുൻലാലിന്റെ വിഷം കഴിക്കലിൽ വിശദ അന്വേഷണത്തിന് പൊലീസ്

സുഹൃത്തിന്റെ ആത്മഹത്യാ ശ്രമം കണ്ട് കാറുമായി പാഞ്ഞു; അപകടത്തിൽപ്പെട്ടപ്പോൾ നാട്ടുകാരോട് വിവരം പറഞ്ഞു; മിഥുൻലാലിന്റെ വിഷം കഴിക്കലിൽ വിശദ അന്വേഷണത്തിന് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കടബാധ്യതയും കുടുംബപ്രശ്‌നങ്ങളും മൂലം യുവാവ് വിഷം കഴിച്ച് ആത്മ ഹത്യക്ക് ശ്രമിച്ചു. ഇതുകണ്ട് ഭയന്ന് സ്ഥലം വിട്ട ഒപ്പുമുണ്ടായിരുന്ന സുഹൃത്തിന് കാറപകടത്തിൽ പരിക്ക്.

കമ്പിളികണ്ടം പാറത്തോട് ഇരട്ടമാക്കൽ മിഥുൻലാൽ (35) ആണ് കുട്ടംപുഴ വി കെ ജെ ഇന്റർനാഷൽ ഹോട്ടലിൽ ആത്മഹത്യക്ക് ശ്രമിച്ചത്. വിഷം കഴിച്ച് അവശനിലയിലായ ഇയാളെ കുട്ടംപൊലീസെത്തിയാണ് കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.നിലവഷളായതിനെത്തുടർന്ന് ഇയാളെ പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഇയാൾ ഇനിയും അപകടനില തരണം ചെയ്തിട്ടില്ലന്നാണ് അശുപത്രി അധികൃതർ നൽകുന്ന വിവരം.

മിഥുന്റെ കാറുമായി കോതമംഗലം ഭാഗത്തേക്ക് വരവെ തട്ടേക്കാട് ഭാഗത്തുവച്ച് രാത്രി വൈകിയാണ് സുഹൃത്ത് പാറത്തോട് മുണ്ടിയാരത്ത് അനന്തു (21) അപകടത്തിൽപ്പെട്ടത്. അനന്തു സഞ്ചരിച്ചിരുന്ന കാർ ഓട്ടോക്ക് സൈഡ് കൊടുക്കുന്നതിനിടെ നിന്ത്രണം തെറ്റി ഇലട്രിക്ക് പേസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ശബ്ദം കേട്ടെത്തിയ പരിസരവാസികളോട് മിഥുൻ ആത്മഹത്യക്ക് ശ്രമിച്ചതായുള്ള വിവരം അനന്തു വെളിപ്പെടുത്തുകയായിരുന്നു. നാട്ടുകാർ നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് കുട്ടംപുഴയിലെ ഹോട്ടലിലെത്തി അവശനിലയിലായ മിഥുനെ കണ്ടെത്തി ആശുപത്രിയിലാക്കിയത്.

ഇൻഷ്വറൻസ് ഏജന്റായിപ്രവർത്തിച്ചുവന്നിരുന്ന മിഥുന് നാട്ടിൽ ഇരുപത് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നും അടുത്തകാലത്ത് വിവാഹിതനായ ഇയാൾ ഭാര്യയുമായി വഴക്കിട്ട് നാടുവിട്ടാണ് കുട്ടംപുഴയിലെ ഹോട്ടലിൽ താമസമാക്കിയതെന്നുമാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമീക വിവരം. മിഥുന്റെ ഭാര്യയെ വിളിച്ചു കൊണ്ടുവരുന്നതിനാണ് താൻ ഹോട്ടലിൽ നിന്നും പുറപ്പെട്ടതെന്നും മറ്റുകാര്യങ്ങളൊന്നും തനിക്കറിയില്ലെന്നുമാണ് അനന്തു പൊലീസിൽ നൽകിയിട്ടുള്ളമൊഴി. സംഭവം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനന്തുവിന്റെ മൊഴി പൊലീസ് പൂർണ്ണമായും വിശ്വാസത്തിൽ എടുത്തില്ല. മിഥുൻലാലിൽ നിന്ന് കാര്യങ്ങൾ തിരക്കിയാലേ വ്യക്തത വരൂ. ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തിനെ ഉപേക്ഷിച്ച് അനന്തു പോയി എന്നതിൽ പൊലീസിന് സംശയങ്ങൾ ഇപ്പോഴുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP