Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുടുംബപ്രശ്‌നം കൊലപാതകത്തിലേക്ക്...! ജ്യോതി ഏൽക്കേണ്ടിവന്നത് ഭർത്താവിന്റെ നിരന്തരമായ ഉപദ്രവമെന്ന് ബന്ധുക്കൾ; കൊലപാതകവും ആത്മഹത്യയും നടന്നത് അർദ്ധരാത്രിയോടെ പൊലീസും; നാടിനെ ഞെട്ടിച്ച ദുരന്തം വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും

കുടുംബപ്രശ്‌നം കൊലപാതകത്തിലേക്ക്...! ജ്യോതി ഏൽക്കേണ്ടിവന്നത് ഭർത്താവിന്റെ നിരന്തരമായ ഉപദ്രവമെന്ന് ബന്ധുക്കൾ; കൊലപാതകവും ആത്മഹത്യയും നടന്നത് അർദ്ധരാത്രിയോടെ പൊലീസും; നാടിനെ ഞെട്ടിച്ച ദുരന്തം വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി: ഏറെ സാധാരണക്കാർ താമസിക്കുന്ന കാർഷിക മേഖലയാണ് കടുക്കാപാലം. ഇന്നലെ രാവിലെ ഗ്രാമം ഞെട്ടിയുണർന്നത് പൂവളപ്പിൽ മോഹനന്റെയും ജ്യോതിയുടെയും മരണമായിരുന്നു. രണ്ട് ചെറിയ കട്ടിൽ ഇടാൻ പറ്റുന്ന ഒറ്റമുറിയിൽ ഒരു കട്ടിലിൽ മരിച്ചു കിടക്കുന്ന ജ്യോതിയും അടുത്ത കട്ടിലിന് മുകളിൽ വീടിന്റെ കഴുക്കോലിൽ തൂങ്ങിയ മോഹനനും കാണപ്പെട്ടിരുന്നത്. സമീപത്ത് വീടിന് വേണ്ടി തറ മാത്രം പണിത് കഴിഞ്ഞിട്ടുണ്ട്. നിലവിലെ വീട് പൊളിച്ച് പുതിയ വീട് പണിയാനാണ് ഒറ്റ മുറിയിൽ താൽക്കാലിക സൗകര്യം ക്രമീകരിച്ചത്.

ചായപ്പൊടി ചില്ലറവിൽപ്പനകാരനാണ് മോഹനൻ, ഇയാൾ ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്നാണ് ജ്യേതിയുടെ ബന്ധുക്കളും സമീപവാസികളും പറയുന്നത്. ഇവർക്ക് രണ്ട് മക്കളുണ്ട്. ഇരുവരും വിവാഹിതരായി മറ്റിടങ്ങളിലാണ് താമസം. ജ്യോതി സഹോദരിയുടെ ചികിത്സാർഥം ഇടയ്ക്ക് സഹോദരിയുടെ വീട്ടിലാണ് താമസം. വെള്ളിയാഴ്ച തറവാട്ടുവീട്ടിലുണ്ടായിരുന്ന ജ്യോതി രാത്രി ഒൻപതോടെയാണ് തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേക്ക് പോയത്. കുടുംബവഴക്കിനിടയിൽ അർധരാത്രിയോടെ കൊലയും ആത്മഹത്യയും നടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹപരിശോധനാ റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. കുടുംബശ്രീ അയൽക്കൂട്ടം സെക്രട്ടറിയും തൊഴിലുറപ്പ് അംഗവുമായ ജ്യോതി ഒള്ളിലെ സങ്കടങ്ങൾ പുറമെ കാണിക്കാതെ മറ്റുള്ളവരോട് സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നെന്നാണു നാട്ടുകാർ പറയുന്നത്. ദുരന്തം വിശ്വസിക്കാനാവുന്നില്ലെന്ന് സമീപവാസികൾ വ്യക്തമാക്കുന്നു.

മകൻ ജിഷ്ണുദാസ് ചത്തീസ്ഗഢിൽ ജോലി ആയതിനാൽ ഭാര്യയും ഒപ്പം അവിടെയാണ് താമസം. മകളും വിവാഹിതയായി മാനന്തേരി ഭർതൃവീട്ടിൽ ആയതിനാൽ മോഹനനും ജ്യോതിയും മാത്രമാണ് ഇവിടെയുള്ളത്. പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോസ് (മുഴക്കുന്ന്), പി.പി.സുഭാഷ് (തില്ലങ്കേരി), ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രശാന്തൻ മുരിക്കോളി, ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി, കോൺഗ്രസ് നേതാവ് വി.രാജു എന്നിങ്ങനെ വിവിധ മേഖലയിൽ നിന്നുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. ഇരുവരെയും ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജ്യോതിയുടെ കഴുത്തിൽ പാടുകൾ കണ്ടതിനാൽ കൊലപാതകമാണെന്ന് സംശയിക്കുന്നു. ജ്യോതിയെ കഴുത്തുഞെരിച്ചുകൊന്നശേഷം മോഹനൻ ആത്മഹത്യചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്‌ച്ച രാവിലെ ഇരുവരെയും കാണാതിരുന്നതിനെ തുടർന്ന് ജ്യോതിയുടെ സഹോദരൻ പ്രജീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാരാണ് വിവരം പൊലീസിൽ വിവരമറിയിച്ചത്. ഇരിട്ടി ഡിവൈഎസ്‌പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP