Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിഞ്ചോമനകളെ കുളിമുറിയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം പിതാവ് ആത്മഹത്യചെയ്തു; അഞ്ചും രണ്ടും വയസുള്ള ആൺമക്കളെ പിതാവ് മുക്കിയത് ബക്കറ്റിലെ ഹാർപ്പിക് കലർത്തിയ വെള്ളത്തിലെ; കാവനാട്ടുകാരെ നടുക്കിയ ദുരന്തമുണ്ടായത് ഭാര്യ പള്ളിയിൽ പോയ സമയത്ത്

പിഞ്ചോമനകളെ കുളിമുറിയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം പിതാവ് ആത്മഹത്യചെയ്തു; അഞ്ചും രണ്ടും വയസുള്ള ആൺമക്കളെ പിതാവ് മുക്കിയത് ബക്കറ്റിലെ ഹാർപ്പിക് കലർത്തിയ വെള്ളത്തിലെ; കാവനാട്ടുകാരെ നടുക്കിയ ദുരന്തമുണ്ടായത് ഭാര്യ പള്ളിയിൽ പോയ സമയത്ത്

കൊല്ലം: പിഞ്ചോമനകളെ കുളിമുറിയിലെ ബക്കറ്റിലുള്ള വെള്ളത്തിൽ മുക്കിക്കൊന്ന് പിതാവ് തൂങ്ങി മരിച്ചു. കാവനാട്, അരവിള പള്ളിക്ക് സമീപം പുളിവിള കിഴക്കേതിൽ അനിൽ (38) ആണ് തന്റെ മക്കളായ ആദർശ്(5), ദർശൻ(രണ്ട്) എന്നിവരെ കുളിമുറിയിലെ ബക്കറ്റിൽ മുക്കിക്കൊന്ന ശേഷം അടുക്കളയിൽ തൂങ്ങി മരിച്ചത്.

അനിലിന്റെ ഭാര്യ സാലിയ രാവിലെ ഏഴ് മണിയോടെ പള്ളിയിൽ പോയ സമയത്താണ് കൊലപാതകവും ആത്മഹത്യയും നടന്നത്. ബക്കറ്റിൽ ഹാർപ്പിക് ഒഴിച്ച് വെള്ളവുമായി മിക്സ് ചെയ്ത ശേഷം കുട്ടികളെ ഇതിൽ മുക്കുകയായിരുന്നു. കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്തെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

എസിപി ജോർജ് കോശിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP