Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുമനസുകളുടെ സഹായം തേടി സുമിത് മിലൻ; വൃക്ക-കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ നില അതീവ ഗുരുതരം; ആശുപത്രി ചെലവിനായുള്ള വൻതുക കണ്ടെത്താനാകാതെ നിർധന കുടുംബം

സുമനസുകളുടെ സഹായം തേടി സുമിത് മിലൻ; വൃക്ക-കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ നില അതീവ ഗുരുതരം; ആശുപത്രി ചെലവിനായുള്ള വൻതുക കണ്ടെത്താനാകാതെ നിർധന കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം ജില്ലയിൽ എളംകുളം കെ.കെ.എഫ് കോളനിയിൽ പ്ലോട്ട് നമ്പർ 212-ൽ താമസിക്കുന്ന സുശീല- മിലൻ ദമ്പതികളുടെ മകൻ സുമിത് മിലൻ (31 വയസ്) വൃക്ക-കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡിസംബർ 27 മുതൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഈ മാസം 13ന് നടത്തിയ അടിയന്തിര ശസ്ത്രക്രിയയ്ക്കു ശേഷം സുമിത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി കാണുന്നുണ്ട്. ചികിത്സ തുടരുകയാണെങ്കിൽ സുമിത്തിനെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ വിശ്വാസം പ്രകടിപ്പിക്കുന്നത്. എന്നാൽ ചികിത്സയ്ക്കായി ഇതിനോടകം ഒമ്പത് ലക്ഷം രൂപയിലധികം ചെലവായിക്കഴിഞ്ഞു.

കുടുംബത്തിന്റെ ഏക ആശ്രയമായ സുമിത് ആശുപത്രിക്കിടക്കയിൽ ആയതിനാൽ രോഗിയായ അമ്മയും അച്ഛനും ചികിത്സാ തുക കണ്ടെത്താൻ നിർവാഹമില്ലാതെ നട്ടംതിരിയുകയാണ്. സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും സഹായത്താലാണ് ഇതുവരെയുള്ള ചികിത്സയ്ക്ക് പണം കണ്ടെത്തിയിരുന്നത്. ആശുപത്രി ചെലവിലേക്ക് ഇനിയും പത്തു ലക്ഷത്തിലധികം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. നിങ്ങളുടെ ഓരോരുത്തരുടേയും പ്രാർത്ഥനയും ഒപ്പം സഹായവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഇതോടൊപ്പം സുമിത്തിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ചേർത്തിരിക്കുന്നു.

A/C No. 10580100170843

Name: SUSHEELA MILAN

Bank: FEDERAL BANK
Branch: GIRINAGAR

IFSC code: FDRL0001058

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP