Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാപ്രളയം കഴിഞ്ഞു വരുന്നത് വേനൽ തീയോ ? ഫെബ്രുവരി പകുതിയായപ്പോഴേയ്ക്കും ശരാശരിയിൽ നിന്നും ഉയർന്ന് സംസ്ഥാനത്തെ താപനില; ഉയർന്ന താപനില പലയിടത്തും ഒരു ഡിഗ്രി സെൽഷ്യസിലും കൂടുതൽ; കോഴിക്കോട് മൂന്നു ഡിഗ്രിയും ആലപ്പുഴയിൽ രണ്ട് ഡിഗ്രിയും കൂടിയതോടെ ആശങ്ക

മഹാപ്രളയം കഴിഞ്ഞു വരുന്നത് വേനൽ തീയോ ? ഫെബ്രുവരി പകുതിയായപ്പോഴേയ്ക്കും ശരാശരിയിൽ നിന്നും ഉയർന്ന് സംസ്ഥാനത്തെ താപനില; ഉയർന്ന താപനില പലയിടത്തും ഒരു ഡിഗ്രി സെൽഷ്യസിലും കൂടുതൽ; കോഴിക്കോട് മൂന്നു ഡിഗ്രിയും ആലപ്പുഴയിൽ രണ്ട് ഡിഗ്രിയും കൂടിയതോടെ ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ വിറപ്പിച്ച മഹാപ്രളയത്തിന് ശേഷം 'വേനൽ തീ'യാണോ ഇപ്പോൾ തേടി വരുന്നത് എന്നാണ് സംസ്ഥാനത്തിന്റെ ആശങ്ക. ഫെബ്രുവരി പകുതി ആയപ്പോഴേയ്ക്കും ശരാശരിയിൽ നിന്നും കൂടുതലാണ് കേരളത്തിലെ താപനില. അമിതമായി വർധിച്ചില്ലെങ്കിലും മുൻവർഷത്തെക്കാൾ അസഹനീയമായ ചൂടാണ് ഇപ്പോൾ അന്തരീക്ഷത്തിൽ വർധിച്ച് വരുന്നത്.

ആലപ്പുഴയിലും കോഴിക്കോടും താപനില വർധിച്ചത് ഏവരേയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഫെബ്രുവരിയിലെ കണക്ക് നോക്കിയാൽ ശരാശരിയിൽ നിന്നും മൂന്ന് ഡിഗ്രി വരെ കോഴിക്കോട് ഉയർന്നപ്പോൾ രണ്ട് ഡിഗ്രിയാണ് ആലപ്പുഴയിൽ വർധിച്ചത്. ഫെബ്രുവരി ആദ്യം മുതലുള്ള കണക്കെടുത്ത് നോക്കിയാൽ താപനിലയുടെ വർധന ആശങ്കപരമാണ്.

പക്ഷേ ഇത് താത്കാലികമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പല ജില്ലകളിലും നല്ല മഴ കിട്ടുന്നുണ്ടെന്ന് കേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. തെക്കൻ ജില്ലകളിൽ ശനിയും ഞായറും നല്ല മഴ കിട്ടുമെന്നും പ്രവചിക്കുന്നു. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും തെക്കൻ പ്രദേശങ്ങളിൽ ന്യൂനമർദപാത്തി ഉടലെടുക്കുന്നതാണ് മഴപ്രതീക്ഷയ്ക്ക് പിന്നിൽ.

പതിവ് ചൂടുകേന്ദ്രങ്ങളായ പാലക്കാടും പുനലൂരും ഇനിയും ചൂടായിത്തുടങ്ങിയിട്ടില്ല. പാലക്കാട് താപനില ശരാശരിയിലും 0.7 ഡിഗ്രി കുറവാണിപ്പോൾ. പുനലൂരിൽ വെറും 0.2 ഡിഗ്രിയാണ് കൂടുതൽ. കോട്ടയത്ത് 1.4 ഡിഗ്രിയും കണ്ണൂരിലും തിരുവനന്തപുരത്തും 1.1 ഡിഗ്രിയും കൂടുതലാണ് ഇപ്പോൾ താപനില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP