Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി എല്ലാം കോടതി തീരുമാനിക്കും; നടിയെ ആക്രമിച്ച കേസിൽ നേരിട്ട് ഹാജരാകാൻ ദിലീപിന് സമൻസ്; നടൻ ഹാജരാകേണ്ടത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ

ഇനി എല്ലാം കോടതി തീരുമാനിക്കും; നടിയെ ആക്രമിച്ച കേസിൽ നേരിട്ട് ഹാജരാകാൻ ദിലീപിന് സമൻസ്; നടൻ ഹാജരാകേണ്ടത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കോടതിയുടെ സമൻസ്. ദിലീപ് ഡിസംബർ 19-ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് സമൻസ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ഹാജരാകേണ്ടത്.

കേസിൽ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചതിനെ തുടർന്നാണ് സമൻസ് അയച്ചത്. കഴിഞ്ഞ മാസം 22-നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ പകർപ്പ് കേസിലെ പ്രതികൾക്ക് നൽകാൻ കോടതി ഉത്തരവിട്ടുണ്ട്.

ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഏഴു പേരെ പ്രതിയാക്കി നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി ദിലീപ് ഉൾപ്പെടെ നാലു പേരെ കൂടി പ്രതിയാക്കുന്ന അനുബന്ധ കുറ്റപത്രം നൽകിയത്.

1542 പേജുള്ള കുറ്റപത്രത്തിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവാര്യർ ഉൾപ്പടെ 355 സാക്ഷികളാണുള്ളത്. ഇതിൽ അമ്പതോളം പേർ സിനിമാ മേഖലയിൽ നിന്നുള്ളവരാണ്. മൊബൈൽ ഫോൺ രേഖകൾ ഉൾപ്പെടെ ആകെ 400 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP