Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുനന്ദ പുഷ്‌ക്കറിന്റെ മരണം: കേസിൽ വാദം കേൾക്കുന്നത് ഡൽഹി പട്യാല ഹൗസ് കോടതി മാർച്ച് ഏഴിലേക്ക് മാറ്റിവെച്ചു; മരണത്തിന് ഉത്തരവാദി ശശി തരൂരെന്ന് കുറ്റപത്രം

സുനന്ദ പുഷ്‌ക്കറിന്റെ മരണം: കേസിൽ വാദം കേൾക്കുന്നത് ഡൽഹി പട്യാല ഹൗസ് കോടതി മാർച്ച് ഏഴിലേക്ക് മാറ്റിവെച്ചു; മരണത്തിന് ഉത്തരവാദി ശശി തരൂരെന്ന് കുറ്റപത്രം

ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി വാദം കേൾക്കുന്നത് മാർച്ച് ഏഴിലേക്ക് മാറ്റിവെച്ചു. സുനന്ദപുഷ്‌കറിന്റെ മരണത്തിന് ഉത്തരവാദി ശശി തരൂരാണെന്നാണ് ഡൽഹി പൊലീസ് നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. രാവിലെ കേസ് പരിഗണിച്ചപ്പോൾ ശശി തരൂർ കോടതിയിലെത്തിയിരുന്നു. 2014 ജനുവരി 17നാണ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുനന്ദപുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് ഡൽഹി പൊലീസ് പ്രത്യേക സംഘമാണ് അന്വേഷിച്ചത്. കേസ് സിബിഐ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയുടെ ആവശ്യം കോടതി തള്ളിയിരുന്നു.

വിചാരണക്കിടെ വിദേശത്തേക്ക് പോകാൻ അനുമതി തേടി ശശി തരൂർ നൽകിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. കേസ് പരിഗണിച്ച ഡൽഹി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. കേസിൽ കോടതിയെ സഹായിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി നൽകിയ ഹർജിയും കോടതി തള്ളി. സുനന്ദയുടെത് ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP