Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വേനൽ തീ' ജ്വലിക്കുമ്പോൾ സൂര്യാഘാതം തുടർക്കഥ! കോട്ടയത്ത് നാലു പേർക്ക് സൂര്യാഘാതമേറ്റെന്ന് റിപ്പോർട്ട്; സംഭവം കോട്ടയം ഉദയനാപുരം ഏറ്റുമാനൂർ പട്ടിത്താനം എന്നീ പ്രദേശങ്ങളിൽ; സൂര്യാഘാതമേറ്റത് ശുചീകരണ തൊഴിലാളിയും യുഡിഎഫ് പ്രവർത്തകനും അടക്കമുള്ളവർക്ക്; എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം തുടരുന്നതിനാൽ വേനൽ മഴയ്ക്ക് സാധ്യത കുറവെന്നും അധികൃതർ

'വേനൽ തീ' ജ്വലിക്കുമ്പോൾ സൂര്യാഘാതം തുടർക്കഥ!  കോട്ടയത്ത് നാലു പേർക്ക് സൂര്യാഘാതമേറ്റെന്ന് റിപ്പോർട്ട്; സംഭവം കോട്ടയം ഉദയനാപുരം ഏറ്റുമാനൂർ പട്ടിത്താനം എന്നീ പ്രദേശങ്ങളിൽ; സൂര്യാഘാതമേറ്റത് ശുചീകരണ തൊഴിലാളിയും യുഡിഎഫ് പ്രവർത്തകനും അടക്കമുള്ളവർക്ക്; എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം തുടരുന്നതിനാൽ വേനൽ മഴയ്ക്ക് സാധ്യത കുറവെന്നും അധികൃതർ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സംസ്ഥാനത്തെ പൊള്ളിച്ച് വേനൽ ശക്തി പ്രാപിക്കുന്നു. ഇന്ന് മാത്രം കോട്ടയം ജില്ലയിൽ നാലു പേർക്കാണ് സൂര്യാഘാതമേറ്റത്. കോട്ടയം, ഉദയാനാപുരം, ഏറ്റുമാനൂർ, പട്ടിത്താനം എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവർക്കാണ് സൂര്യാഘാതമേറ്റത്. കോട്ടയത്ത് ശുചീകരണത്തൊഴിലാളിയായ ശേഖരനും ഉദയനാപുരത്ത് യുഡിഎഫ് പ്രവർത്തകനായ അരുണിനും സൂര്യാഘാതമേറ്റു. പട്ടിത്താനം സ്വദേശി തങ്കച്ചൻ കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്കും സൂര്യാഘാതമേറ്റെന്നാണ് റിപ്പോർട്ട്. കോട്ടയത്ത് താപനില രൂക്ഷമായി വർധിച്ചതിന് പിന്നാലെ മൂന്നാഴ്‌ച്ചയ്ക്കിടെ വിവിധ ഇടങ്ങളിലായി 10ലധികം ആളുകൾക്കാണ് അമിതമായ ചൂടിൽ പൊള്ളലേറ്റത്.

എന്നാൽ ഇത് സൂര്യാഘാതമല്ലെന്നും ദീർഘ നേരം വെയിൽ കൊണ്ട് യാത്ര ചെയ്തതിന് പിന്നാലെയുണ്ടായ പൊള്ളലാണെന്നുമാണ് വിവരം. തിങ്കളാഴ്ച കോട്ടയത്ത് 37.7 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് നാലു ഡിഗ്രിയുടെ വർധനയാണ് ജില്ലയിലുള്ളത്. റബർ ബോർഡ് ഓഫിസിലാണ് കോട്ടയത്തെ കാലാവസ്ഥ കേന്ദ്രത്തിന്റെ താപനില അളക്കാനുള്ള സംവിധാനം. ചുരുങ്ങിയ സമയത്തിനിടെ ചൂട് ഇത്രയും കൂടുന്നത് അപൂർവമാണെന്ന് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നു. ഈ വർഷം വേനൽ തുടങ്ങിയത് മുതൽ കോട്ടയത്ത് ശരാശരിയിൽനിന്ന് രണ്ടുഡിഗ്രിവരെ ചൂട് കൂടിയിരുന്നു.

കോട്ടയത്ത് കഴിഞ്ഞ മാർച്ചിൽ രേഖപ്പെടുത്തിയ 38.5 ഡിഗ്രിയാണ് ഏറ്റവും ഉയർന്ന ചൂട്. ജില്ലയിൽ മാർച്ചിലെ ശരാശരി താപനില 34.4 ഡിഗ്രിയാണ്. പ്രളയത്തിനുശേഷം സെപ്റ്റംബർ തുടക്കം മുതൽ 33 മുതൽ 35 ഡിഗ്രിവരെയാണ് ചൂടാണ് ജില്ലയിൽ അനുഭവപ്പെട്ടത്. കാലാവസ്ഥ വ്യതിയാനത്തിൽ അമ്പരപ്പിലാണ് ജനം. കനത്ത ചൂടിൽ കിഴക്കൻ മലയോരമേഖലയിലടക്കം വരൾച്ചയും രൂക്ഷമായി. പലരും കുടിവെള്ള ടാങ്കർ ലോറികളെയാണ് ആശ്രയിക്കുന്നത്. വരുംദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

കാലാവസ്ഥ നിരീക്ഷണവിഭാഗത്തിന്റെ കണക്കനുസരിച്ച് വേനൽമഴ ലഭിക്കാത്തതാണ് ചൂട് വർധിക്കാൻ കാരണം. ജില്ലയിൽ 65.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 39 മില്ലിലിറ്ററാണ് കിട്ടിയത്. ഉഷ്ണതരംഗം വർധിച്ചത് ആശങ്കക്കിടയാക്കുന്നു. നേരേത്ത ഉച്ചക്ക് 12.30 മുതൽ 2.30വരെയാണ് നേരേത്ത കനത്തചൂട് അനുഭവപ്പെട്ടിരുന്നത്. എന്നാൽ, നിലവിൽ 12.30 മുതൽ വൈകീട്ട് നാലുവരെ ചൂട് അസഹനീയമാണ്. താപനില കൂടുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും സൂര്യാതപം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡി.എം.ഒ ജേക്കബ് വർഗീസ് പറഞ്ഞു.

അന്തരീക്ഷത്തിന്റെ ആർദ്രത വർധിച്ചതും വായുവിലെ ചൂടിന്റെ അളവും ക്രമാതീതമായി വർധിച്ചതാണ് താപനില ഇത്രയധികം വർധിക്കാൻ ഇടയാക്കിയത്. രണ്ടുദിവത്തിനിടെ താപനില മൂന്ന് മുതൽ നാലു ഡിഗ്രിവരെ വർധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഡാമിന്റെ നാടിനും രക്ഷയില്ല : പൊള്ളലേറ്റ് ഹൈറേഞ്ച്

ഡാമുകളുടെ സ്വന്തം നാടായ ഇടുക്കിയിലും ചൂട് ഉയർന്ന നിലയിൽ തന്നെയാണ്. ഹൈറേഞ്ച് മേഖലയിൽ ചൂട് വർധിച്ചിരിക്കുന്ന വേളയിൽ കഴിഞ്ഞ ദിവസം രാജാക്കാട്ടിൽ ഒരാൾക്ക് സൂര്യാഘാതമേറ്റിരുന്നു. കർഷകനായ തകിടിയേൽ മാത്യുവിനാണ് സൂര്യാഘാതമേറ്റത്. പരിക്ക് സാരമുള്ളതല്ല. പ്രാഥമിക ചികിത്സക്ക് ശേഷം ഇയാൾ ആശുപത്രി വിട്ടു. വലിയകണ്ടം പാടശേഖരത്തിലെ വാഴതോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ആണ് സൂര്യാഘാതമേറ്റത്.

കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇടുക്കി ഹൈറേഞ്ച് മേഖലയിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പതിനൊന്ന് മണിക്ക് ശേഷം വെയിലത്ത് നിന്നുള്ള ജോലി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും ഇത് എല്ലാ മേഖലയിലും പാലിക്കപ്പെടുന്നുമില്ല. എന്നാൽ കഴിഞ്ഞ ദിവസ്സം പതിനൊന്ന് മണിക്ക് മുമ്പാണ് രാജാക്കാട് സ്വദേശി തകിടിയേൽ മാത്യുവിന് സൂര്യതാപമേറ്റത്. വലിയകണ്ടം പാടശേഖരത്തിലെ വാഴതോട്ടത്തിൽ രാവിലെ എത്തി നനച്ചതിന് ശേഷം ഇദ്ദേഹം പത്തുമണിയോടെ വീട്ടിലേയ്ക്ക് തിരിച്ച് പോരുകയായിരുന്നു.

വീട്ടിലെത്തി കുളിക്കുന്ന സമയത്താണ് കഴുത്തിൽ നീറ്റൽ അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിലെത്തിയപ്പോളാണ് സൂര്യതാപമേറ്റതാണെന്ന് കണ്ടെത്തുന്നത്. കേരളത്തിൽ 12 ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് കൂടി സൂര്യാഘാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഇന്ന് മൂന്നു മുതൽ നാലു ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധർ അറിയിച്ചു. മറ്റ് എട്ട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. എൽനീനോ പ്രതിഭാസത്തിന്റെ സ്വാധീനം തുടരുന്നതിനാൽ വേനൽമഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 11 മണി മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP