Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പതിനാറുകാരനെ മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തു; സ്വവർഗാനുരാഗത്തിനു പ്രേരിപ്പിച്ചെന്നും പരാതി; സൺഡേ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

പതിനാറുകാരനെ മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തു; സ്വവർഗാനുരാഗത്തിനു പ്രേരിപ്പിച്ചെന്നും പരാതി; സൺഡേ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

കൊച്ചി: പതിനാറുകാരനെ മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്ത സൺഡേ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. എറണാകുളം സ്വദേശി സുരേഷാ(30)ണു പിടിയിലായത്. കുട്ടിയെ സ്വവർഗാനുരാഗത്തിനു പ്രേരിപ്പിച്ചെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്.

സൺഡേ സ്‌കൂളിലെ 16കാരനായ വിദ്യാർത്ഥിയെ സുരേഷ് ലൈംഗിക ചൂഷണത്തിന് വിധേയനാക്കുകയായിരുന്നു. മാസങ്ങളോളം ലൈംഗിക പീഡനത്തിന് വിദ്യാർത്ഥി ഇരയാകുകയും ചെയ്തു.

തുടർന്ന് വിദ്യാർത്ഥി മാതാപിതാക്കളുടെ സഹായത്തോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സുരേഷ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനൊപ്പം സ്വവർഗാനുരാഗത്തിന് പ്രേരിപ്പിച്ചതായും കുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്. 2015 ഡിസംബർ മുതൽ രണ്ട് തവണ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു കുട്ടികളെയും ഇത്തരത്തിൽ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എറണാകുളത്തെ ഒരു പള്ളിയിലെ സൺഡേ സ്‌കൂൾ അദ്ധ്യാപകനാണ് സുരേഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP