Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സണ്ണി ലിയോണിന്റെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത; ബോളിവുഡ് സുന്ദരി വീണ്ടും കേരളത്തിലേക്ക്, ഇനി വരുന്നത് വെറുതെ ഉദ്ഘാടനം ചെയ്ത് പോകാനുമല്ല; പ്രീമിയർ ഫുട്സാൽ ലീഗിൽ കേരള ഫ്രാഞ്ചൈസി സണ്ണി ലിയോൺ സ്വന്തമാക്കി

സണ്ണി ലിയോണിന്റെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത; ബോളിവുഡ് സുന്ദരി വീണ്ടും കേരളത്തിലേക്ക്, ഇനി വരുന്നത് വെറുതെ ഉദ്ഘാടനം ചെയ്ത് പോകാനുമല്ല; പ്രീമിയർ ഫുട്സാൽ ലീഗിൽ കേരള ഫ്രാഞ്ചൈസി സണ്ണി ലിയോൺ സ്വന്തമാക്കി

മറുനാടൻ മലയാളി ബ്യൂറോ

സണ്ണി ലിയോണിന്റെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. കൊച്ചിക്കാർക്ക് മറക്കാനാവാത്ത ദിനം സമ്മാനിച്ച ബോളിവുഡ് സുന്ദരി വീണ്ടും കേരളത്തിലേക്ക്. പക്ഷെ ഇത്തവണ കേവലം വന്നു പോകാനല്ല. പ്രിമിയർ ഫുട്‌സാലിൽ കൊച്ചി ടീമായ കേരള കോബ്രാസിന്റെ സഹ ഉടമയായാണ് സണ്ണി ലീയോൺ ഇനി കേരളത്തിലേക്ക് വരുന്നത്. ടീമിന്റെ ബ്രാൻഡ് അംബാസഡറും സണ്ണി ലിയോൺ ആയിരിക്കും.

മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടനത്തിന് കേരളത്തിൽ എത്തിയ ബോളിവുഡ് താരവും മുൻ പോൺ താരവുമായ സണ്ണി ലിയോണിന് ലഭിച്ച വൻ സ്വീകരണം വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സണ്ണി വീണ്ടും വരുന്നു എന്ന വാർത്തകൾ പടരാൻ തുടങ്ങിയത്. പ്രീമിയർ ഫുട്‌സാൽ 2 ാം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ഈ മാസം 15 ന് മുംബൈയിൽ ആരംഭിക്കുമ്പോൾ കേരളത്തിനായി ആർപ്പുവിളിക്കാൻ സണ്ണി ലിയോൺ മുൻനിരയിലുണ്ടാകും.

കൊച്ചി ആസ്ഥാനമായുള്ള ഫുട്സാൽ ഫ്രാഞ്ചൈസിയാണ് കേരള കോബ്രാസ്. സണ്ണി ലിയോൺ ടീമിന്റെ സഹ ഉടമയായെന്ന് പ്രീമിയർ ഫുട്സാലാണ് അറിയിച്ചത്. സെപ്റ്റംബർ 15ന് മുംബൈയിലാണ് പ്രീമിയർ ഫുട്സാലിന്റെ രണ്ടാം സീസൺ തുടങ്ങുന്നത്. സെപ്റ്റംബർ 17 വരെയുള്ള മത്സരങ്ങൾ മുംബൈയിലുണ്ടാകും. അടുത്ത റൗണ്ട് മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ 24 വരെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

സെമി ഫൈനലും ഫൈനലും ദുബായിൽ ആയിരിക്കും. ഒക്ടോബർ ഒന്നിനാണ് ഫൈനൽ. മൈതാനത്ത് വമ്പൻ താരങ്ങളും ഗ്യാലറിയിൽ സണ്ണി ലിയോണും ഇത്തവണത്തെ പ്രീമിയർ ഫുട്‌സാൽ ഗംഭീരമാകും.

ഫുട്ബോളിനോട് സമാനമായ കളി തന്നെയാണ് ഫുട്സാൽ. എന്നാൽ ഫുട്ബോളിൽ നിന്ന് വ്യത്യസ്തമായി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഫുട്സാൽ കളിക്കുന്നത്. അഞ്ച് പേരടങ്ങുന്ന ടീമിൽ ഒരാൾ ഗോളിയായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP