Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുതിച്ചുയരുന്ന അരിവില പിടിച്ചുകെട്ടാൻ നടപടിയുമായി സർക്കാർ; സംസ്ഥാനത്തുടനീളം പ്രത്യേകം അരിക്കടകൾ സപ്‌ളൈകോ തുടങ്ങും; കുറുവ 25 രൂപയ്ക്കും പച്ചരി 23 രൂപയ്ക്കും ലഭ്യമാക്കുമെന്നും അധികൃതർ

കുതിച്ചുയരുന്ന അരിവില പിടിച്ചുകെട്ടാൻ നടപടിയുമായി സർക്കാർ; സംസ്ഥാനത്തുടനീളം പ്രത്യേകം അരിക്കടകൾ സപ്‌ളൈകോ തുടങ്ങും; കുറുവ 25 രൂപയ്ക്കും പച്ചരി 23 രൂപയ്ക്കും ലഭ്യമാക്കുമെന്നും അധികൃതർ

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വില നിയന്ത്രണത്തിന് സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ആദ്യപടിയെന്ന നിലയിൽ ന്യായവിലയ്ക്ക് അരി നൽകാൻ സംസ്ഥാനത്തുടനീളം അരിക്കടകൾ തുടങ്ങും. പഞ്ചസാര എന്നിവയുടെ പൊതുവിപണിവില വർദ്ധിക്കുന്നത് കണക്കിലെടുത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംസ്ഥാനത്തുടനീളം വിവിധയിനം അരിയും, പഞ്ചസാരയും ന്യായവിലയ്ക്ക് ലഭ്യമാക്കുമെന്നും ആവശ്യമുള്ളയിടങ്ങളിൽ പ്രത്യേകമായി അരിക്കടകൾ തുടങ്ങുമെന്നും സപ്ലൈകോ അറിയിച്ചു.

പൂർണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളം, അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ വരൾച്ച നെല്ല് ഉത്പാദനത്തെ ബാധിച്ചതിനാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ജയ അരിക്ക് വിലവർദ്ധന ഉണ്ടായിട്ടുണ്ട് എങ്കിലും വടക്കൻ കേരളീയർക്ക് പ്രിയമുള്ള കുറുവ അരി എല്ലായിടത്തും ലഭ്യമാക്കാൻ സാധിച്ചു.

കുറുവ കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. പച്ചരി കിലോയ്ക്ക് 23 രൂപ നിരക്കിലും എത്തിക്കും. ജയ, മട്ട അരിക്കായി ജനുവരി മാസം മുതൽ ഇതുവരെ നാലു ടെന്ററുകൾ നടത്തി രാജ്യം ഒട്ടാകെയുള്ള ഉത്പാദന സംസ്ഥാനങ്ങളിൽ പരസ്യം നല്കി 5.6 ലക്ഷം ക്വിന്റൽ ജയ അരിയും 5.4 ലക്ഷം ക്വിന്റൽ മട്ട അരിയും വാങ്ങിയെന്നും സപ്‌ളൈകോ അറിയിച്ചു. ആന്ധ്രയിൽ നിന്നും അല്ലാത്ത ജയയും എഫ്‌സിഐയിൽ നിന്നും ലഭിക്കുന്ന പുഴുക്കലരിയും, കുറുവ അരിയും ഔട്ട് ലെറ്റുകളിൽ ലഭ്യമാക്കി ജയ അരിയുടെയും മട്ട അരിയുടെയും കുറവ് നികത്തുന്നുണ്ട്.

കൂടാതെ, പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ കുട്ടനാടൻ മട്ട അരി കിലോഗ്രാമിന് 33 രൂപ നിരക്കിൽ വില്പനയ്ക്ക് ലഭ്യമാക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ കടുത്ത വരൾച്ച കാരണം കരിമ്പ് കൃഷിയിലുണ്ടായ വിളനഷ്ടം മൂലം, പഞ്ചസാരവില രാജ്യത്തുടനീളം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. എങ്കിലും സിവിൽ സപ്ലൈസ് കോർപ്പറേഷൻ നാല്പത് രൂപയ്ക്ക് മുകളിൽ വില നല്കി വാങ്ങുന്ന പഞ്ചസാര, കിലോയ്ക്ക് 22 രൂപ നിരക്കിലാണ്  വിതരണം ചെയ്യുന്നത്.

സബ്‌സിഡി നിരക്കിൽ നല്കിവരുന്ന ചെറുപയർ, കടല, വൻപയർ, മുളക്, മല്ലി, ഉഴുന്ന്, തുവരപ്പരിപ്പ്, തുടങ്ങിയവയെല്ലാം സപ്‌ളൈകോ വിപണനകേന്ദ്രങ്ങളിൽ പൊതുവിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP