Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തനംതിട്ട തൃശ്ശൂർ തിരുവനന്തപുരം മണ്ഡലങ്ങളിൽ യുഡിഎഫിനെ പിന്തുണച്ചുവെന്ന് എസ്ഡിപിഐ; 'ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സിപിഎം അപ്രസക്തം; ബിജെപിക്ക് സാധ്യത കൽപ്പിക്കപ്പെട്ട മണ്ഡലങ്ങളിലാണ് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ തീരുമാനിച്ചത്'; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് വോട്ടുനൽകിയത് സിപിഎമ്മിനെന്നും എസ്ഡിപിഐ

പത്തനംതിട്ട തൃശ്ശൂർ തിരുവനന്തപുരം മണ്ഡലങ്ങളിൽ യുഡിഎഫിനെ പിന്തുണച്ചുവെന്ന് എസ്ഡിപിഐ; 'ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സിപിഎം അപ്രസക്തം; ബിജെപിക്ക് സാധ്യത കൽപ്പിക്കപ്പെട്ട മണ്ഡലങ്ങളിലാണ് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ തീരുമാനിച്ചത്';  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് വോട്ടുനൽകിയത് സിപിഎമ്മിനെന്നും എസ്ഡിപിഐ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ എസ്ഡിപിഐ പിന്തുണ നൽകിയത് യുഡിഎഫിനായിരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. നേമത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് നൽകിയെന്നും എസ്ഡിപിഐ നേതാവ് വ്യക്തമാക്കി. ബിജെപിക്ക് സാധ്യത കൽപ്പിക്കപ്പെട്ട മണ്ഡലങ്ങളിലാണ് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ തീരുമാനിച്ചതെന്നും നേതാക്കൾ വ്യക്തമാക്കി. പാർട്ടി സ്ഥാനാർത്ഥികളെ നിർത്താത്ത മറ്റ് ഏഴിടങ്ങളിൽ പ്രാദേശികമായി അണികളുടെ മനോഗതിയനുസരിച്ചാണ് വോട്ടു ചെയ്തത്.

അടിസ്ഥാനപരമായി കേരളത്തിലെ ന്യൂനപക്ഷങ്ങൾ സിപിഎമ്മിന് എതിരല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻതോതിൽ ന്യൂനപക്ഷ പിന്തുണ ഇടതുക്ഷത്തിന് ലഭിച്ചതാണ്. ഇപ്പോൾ ന്യൂനപക്ഷം അകന്നെന്ന് സിപിഎമ്മിന് തോന്നുന്നതിന്റെ കാരണം പാർട്ടി തന്നെ കണ്ടെത്തി പരിശോധനയ്ക്കു വിധേയമാക്കണം. പിണറായി സർക്കാരിന്റെ ആയിരം ദിനങ്ങൾ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്ക് സമ്മാനിച്ചത് നല്ല അനുഭവങ്ങളായിരുന്നില്ല.

ന്യൂനപക്ഷങ്ങൾ എൽഡിഎഫിനെതിരെ നിലപാടെടുത്തിട്ടുണ്ടെങ്കിൽ പഴി മറ്റുള്ളവരുടെ മേൽ ചാരുന്നതിനു പകരം കാരണങ്ങൾ വിശകലനം ചെയ്യാനുള്ള സത്യസന്ധത കാണിക്കുകയാണ് വേണ്ടത്. എൽ.ഡി.എഫിനുണ്ടാകുന്ന തിരിച്ചടി എസ്ഡിപിഐയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ദയനീയ ശ്രമമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന. കേരളത്തിലെന്നല്ല ഇന്ത്യയിലൊട്ടുക്കും ബിജെപിക്കെതിരെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ട്.

ബിജെപിയെ തടയുന്ന കാര്യത്തിൽ ഫാസിസ്റ്റ് വിരുദ്ധ വോട്ടർമാർ സിപിഎമ്മിനെ പരിഗണിക്കാനുള്ള എന്തു ദേശീയ പ്രാധാന്യമാണ് ഇന്ന് ആ പാർട്ടിക്കുള്ളതെന്ന് കോടിയേരി വിശദീകരിക്കണം. കേരളത്തിൽ യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടായത് എസ്ഡിപിഐയുടെ നേതൃത്വത്തിലാണെന്നും എസ്ഡിപിഐ ഏറ്റവും വലിയ വർഗീയ പാർട്ടിയാണെന്നുമുള്ള കോടിയേരിയുടെ പ്രസ്താവന തോൽവി മുന്നിൽകണ്ടുള്ള കലാപാഹ്വാനമാണെന്നും മജീദ് ഫൈസി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP