Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഡിക്കൽ കൗൺസിലും മാനേജ്‌മെന്റുകളും പിടിവലി അവസാനിപ്പിക്കണം; വിദ്യാർത്ഥികളുടെ ഭാവി ത്രിശങ്കുവിലാക്കരുത്; 400 വിദ്യാർത്ഥികൾക്ക് ആശ്വാസമായി മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് സുപ്രീം കോടതി അംഗീകാരം; തീരുമാനം വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ച്

മെഡിക്കൽ കൗൺസിലും മാനേജ്‌മെന്റുകളും പിടിവലി അവസാനിപ്പിക്കണം; വിദ്യാർത്ഥികളുടെ ഭാവി ത്രിശങ്കുവിലാക്കരുത്; 400 വിദ്യാർത്ഥികൾക്ക് ആശ്വാസമായി മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് സുപ്രീം കോടതി അംഗീകാരം; തീരുമാനം വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 400 വിദ്യാർത്ഥികൾക്ക് ആശ്വാസമായി മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് സുപ്രീം കോടതി അംഗീകാരം നൽകി.ഡിഎം വയനാട്, അടൂർ മൗണ്ട് സിയോൻ, തൊടുപുഴ അൽ അസ്ഹർ എന്നീ കോളജുകളാണ് എംബിബിഎസിന് ഈ വർഷം പ്രവേശനാനുമതി നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ച് അനുമതി നൽകണമെന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്.മാനേജ്മെന്റുകളും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും പിടിവലി നടത്തുകയാണെന്നും അത് വിദ്യാർത്ഥികളുടെ ഭാവി ത്രിശങ്കുവിൽ ആക്കുന്നുവെന്നും കോടതി വിമർശിച്ചു.

മെഡിക്കൽ കൗൺസിലിന്റെ പരിശോധനയിൽ,അദ്ധ്യാപകരുടെ കുറവ്, രോഗികളുടെ എണ്ണക്കുറവ് തുടങ്ങിയവയായിരുന്നു മൗണ്ട് സിയോൻ മെഡിക്കൽ കോളജിൽ ന്യൂനതകളായി ചൂണ്ടിക്കാട്ടിയത്. ഇവ പരിഹരിക്കാൻ സമയം നൽകിയെങ്കിലും തൃപ്തികരമായ മറുപടി നൽകാനായില്ല. അതേസമയം, അദ്ധ്യാപക ക്ഷാമം, റെസിഡന്റ് ഡോക്ടർമാരുടെ കുറവ് തുടങ്ങിയ ന്യൂനതകളാണ് അൽ അസർ, ഡിഎം വയനാട് മെഡിക്കൽ കോളജുകൾക്കെതിരെ ചൂണ്ടിക്കാട്ടിയത്. വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രസർക്കാർ പ്രവേശനാനുമതി നിഷേധിച്ചത്.

ഈ കോളജുകളിലെ പ്രവേശനത്തിന് കേരള ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP