Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഞ്ചനക്ഷത്ര ബാറുകൾ മാത്രം പ്രവർത്തിക്കുന്നതിന്റെ യുക്തി എന്തെന്ന് സുപ്രീം കോടതി? നാളെ ഹർജി പരിഗണിക്കുന്നത് വരെ ബാറുകൾ പൂട്ടരുതെന്നും കോടതി

പഞ്ചനക്ഷത്ര ബാറുകൾ മാത്രം പ്രവർത്തിക്കുന്നതിന്റെ യുക്തി എന്തെന്ന് സുപ്രീം കോടതി? നാളെ ഹർജി പരിഗണിക്കുന്നത് വരെ ബാറുകൾ പൂട്ടരുതെന്നും കോടതി

ന്യൂഡൽഹി: കേരളത്തിലെ ബാറുകൾ മുഴുവൻ അടച്ചുപൂട്ടാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തിനെതിരെ ബാറുടമകൾ സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു. കേസ് നാളേക്കാണ് സുപ്രീം കോടതി മാറ്റിവച്ചത്. പഞ്ചനക്ഷത്ര ബാറുകൾ മാത്രം പ്രവർത്തിക്കുന്നതിന്റെ യുക്തി എന്തെന്ന് സുപ്രിം കോടതി ചോദിച്ചു. കേസ് നാളേ പരിഗണിക്കുന്നതു വരെ ബാറുകൾ അടച്ചുപൂട്ടരുതെന്നും കോടതി നിർദേശിച്ചു.

ജസ്റ്റിസുമാരായ അനിൽ ആർ ധവ, യു യു ലളിത് എന്നിവർ അംഗങ്ങളായ ബഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം സംസ്ഥാന സർക്കാർ കേസിൽ കോടതിയിൽ തടസഹർജ്ജി സമർപ്പിച്ചിട്ടുണ്ട്. നേരത്തെ ബാർ അടപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നിർദേശത്തിനെതിരെ ബാർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഹർജി തള്ളിക്കളഞ്ഞിരുന്നു.

ഹൈക്കോടതി ഉത്തരവ് വിവേചനപരവും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതും ആണെന്ന് ബാർ ഉടമകൾ സുപ്രീകോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ നൽകിയിരിക്കുന്ന തടസഹർജിയും കോടതി നാളെ പരിഗണിക്കും. നാളെ രാത്രി 11 മണിയോടെ പഞ്ചനക്ഷത്ര ബാറുകൾ ഒഴികെയുള്ളവ അടച്ചുപൂട്ടണമെന്നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

ഘട്ടം ഘട്ടമായി സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തുക എന്നതാണ് സർക്കാറിന്റെ നയമെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിശദീകരിച്ചിരുക്കുന്നത്. അതേസമയം ബാറുകൾ പൂട്ടുന്നത് സംബന്ധിച്ച ഭിന്നാഭിപ്രായങ്ങൾ മുന്നണിയിലും സർക്കാറിലും നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP