Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലിയേക്കര ടോൾ ബൂത്തിലെ സാറുമ്മാരുടെ ധാർഷ്ട്യം ഫേസ്‌ബുക്കിൽ ലൈവാക്കിയ സുരഭിക്ക് അഹങ്കാരമെന്ന് വിമർശനം; താൻ ലോകത്തെ അറിയിച്ചത് ഗുണ്ടാപിരിവിന്റെ നേർചിത്രമെന്ന് നടിയുടെ മറുപടി; പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള നീക്കം നടക്കില്ലെന്നും ദേശീയ അവാർഡ് ജേതാവ്

പാലിയേക്കര ടോൾ ബൂത്തിലെ സാറുമ്മാരുടെ ധാർഷ്ട്യം ഫേസ്‌ബുക്കിൽ ലൈവാക്കിയ സുരഭിക്ക് അഹങ്കാരമെന്ന് വിമർശനം; താൻ ലോകത്തെ അറിയിച്ചത് ഗുണ്ടാപിരിവിന്റെ നേർചിത്രമെന്ന് നടിയുടെ മറുപടി; പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള നീക്കം നടക്കില്ലെന്നും ദേശീയ അവാർഡ് ജേതാവ്

തൃശൂർ: പാലിയേക്കര ടോൾ ബൂത്തിലെ ഗതാഗതക്കുരുക്ക് ഫേസ്‌ബുക്കിലൂടെ ലൈവായി നല്കി പ്രതിഷേധിച്ച നടി സുരഭിയ്‌ക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി ഒരു വിഭാഗം. ദേശീയ അവാർഡ് കിട്ടിയതിന്റെ അഹങ്കാരമാണ് സുരഭിയ്‌ക്കെന്നു പറഞ്ഞാണ് വിമർശനം. ടോൾ പ്ലാസസയിൽ ഒരു നിരയിൽ അഞ്ചിലധികം വാഹനങ്ങളെത്തിയാൽ ടോൾബൂത്ത് തുറക്കണമെന്ന് എഡിഎം നിർദ്ദേശം നല്കിയിരുന്നതാണ്. ഇത് ചെയ്യാതിരുന്നതിൽ പ്രതിഷേധിച്ച പയ്യനെ ടോൾബൂത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയപ്പോഴാണ് താൻ ഫേസ്‌ബുക്കിലൂടെ സംഭവം ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് സുരഭിയുടെ വിശദീകരണം.

സമൂഹത്തിലെ ഒരു പ്രധാന പ്രശ്നം ഉയർത്തിക്കാട്ടുകയാണ് ദേശീയ അവാർഡ് ജേതാവ് കൂടിയായ നടി സുരഭി ലക്ഷ്മി കഴിഞ്ഞ ദിവസം ചെയ്തത്. ഗതാഗതക്കുരുക്കിൽപ്പെട്ട് യാത്ര തടസ്സപ്പെട്ടതോടെയാണ് സുരഭി സമൂഹമാധ്യമത്തിൽ തത്സമയ പ്രതികരണവുമായി രംഗത്തെത്തിയത്. ഇതിനെതിരേയാണ് അഹങ്കാരമെന്നൊക്കെ പറഞ്ഞ് ചിലർ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് സുരഭി നല്കുന്ന വിശദീകരണം ഇങ്ങനെ:

ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി എറണാകുളത്തു നിന്ന് കോഴിക്കോടേക്ക് പോകുമ്പോഴായിരുന്നു സംഭവം. നമ്മുടെ വണ്ടി ടോളിൽ ഏഴാമതെയായിരുന്നു. ബാക്കിലും കുറെ വണ്ടികളുണ്ട്. അപ്പോൾ എന്റെ പുറകിലുള്ള വണ്ടികൾ ഹോണടിക്കാൻ തുടങ്ങി. അപ്പോൾ ഞങ്ങളുടെ വണ്ടിയും ഹോണടിച്ചു. ഇതോടൊപ്പം അപ്പുറത്തെ വരിയിലും ഇപ്പുറത്തെ വരിയിലുള്ളവരുമെല്ലാം ഹോണടിക്കാൻ തുടങ്ങി. ഒരു നിരയിൽ അഞ്ചിലേറെ വാഹനമെത്തിയാൽ ടോൾ ഒഴിവാക്കുമെന്ന് എഡിഎം ഉറപ്പു നൽകിയിട്ടുണ്ട്. ആ നിയമം അറിയാവുന്നതുകൊണ്ടാണ് ആളുകൾ ക്ഷുഭിതരായത്.

എന്റെ വണ്ടിയുടെ പിറകിലുള്ള ഒരു വണ്ടിയിലെ പയ്യൻ ഇറങ്ങിവന്ന് എല്ലാവരും ഹോണടിക്കുന്നത് കണ്ടില്ലേ, എന്ന് ടോളുകാരോട് ചോദിച്ചു. ആ സമയത്ത് മറ്റുള്ള വണ്ടിക്കാരും ഇറങ്ങി വന്ന് ആകെ കച്ചറയായി. അപ്പോൾ അവർ മറ്റുള്ള വണ്ടികൾ കടത്തി വിടാൻ തുടങ്ങി. അപ്പുറത്തേയും ഇപ്പുറത്തേയും എൻട്രി ബാരിയർ പൊക്കി കൊടുത്തു. അങ്ങനെ എന്റെ വണ്ടി മുന്നിലെത്തി, ആദ്യം പ്രതികരിച്ച പയ്യനെ ടോളിലെ ജീവനക്കാർ വല്ലാതെ ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോൾ എനിക്കും എന്റെ സഹോദരനുമൊക്കെ വണ്ടിയിൽ നിന്ന് ഇറങ്ങേണ്ടി വന്നു.

ഞാൻ പ്രതികരിച്ചപ്പോൾ അങ്ങനെയാണെങ്കിൽ നിങ്ങളുടെ വണ്ടി ടോൾ തരാതെ ഇവിടന്ന് പോകില്ലെന്ന് ഭീഷണിപ്പെടുത്തി. മറ്റുള്ള വണ്ടിക്കാർക്കെല്ലാം വേറെ വഴി തുറന്നുകൊടുക്കാനും തയ്യാറായി. അങ്ങനെ എന്നെ ഒറ്റപ്പെടുത്താനാണ്ശ്രമിച്ചത്. പക്ഷെ അവരൊന്നും എന്നെ ഒറ്റയ്ക്കാക്കി പോയില്ല. ഞങ്ങളുടെ പിന്നിൽ സുഖമില്ലാത്ത കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോകുന്ന ഒരു കുടുംബമുണ്ടായിരുന്നു. അരമണിക്കൂറിൽ കൂടുതൽ അവിടെ ബ്ലോക്കിൽപ്പെട്ടപ്പോഴാണ് ടോൾ തരാതെ വണ്ടി കടത്തിവിടില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നത്.

പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനാണ് ടോളുകാർ ശ്രമിക്കുന്നത്. ഞാൻ ഈ ടോൾ കടന്നാണ് എന്റെ വീട്ടിലേക്ക് പോകുന്നത്. 65 രൂപയാണ് ടോൾ. ദേശീയ അവാർഡിനു ശേഷം ഒമ്പതു തവണയെങ്കിലും ഈ വഴി പോയിട്ടുണ്ട്. നമ്മളെ പ്രകോപിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. അവസാനം വാക്കുതർക്കത്തിനൊടുവിൽ അവർക്ക് എൻട്രി ബാരിയർ അവിടെ നിന്നവർ തന്നെ പൊക്കുകയായിരുന്നു, ഇവിടെ 65 രൂപ കൊടുക്കാത്തതിന്റെ വിജയമല്ല, മറിച്ച് ടോൾ പ്ലാസകളിൽ നടക്കുന്ന ഗുണ്ടാപ്പിരിവിന്റെ നേർചിത്രം കാണിക്കാനാണ് ശ്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP