Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തിലെ ഏറ്റവും വിലയുള്ള കാറിൽ ചീറി പാഞ്ഞ് സുരാജ് വെഞ്ഞാറമൂട്; അഞ്ചു കോടി രൂപയുടെ ബെന്റ്‌ലി ബെന്റെയ്ഗ ഓടിക്കുന്ന സുരാജിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോകത്തിലെ ഏറ്റവും വിലയുള്ള കാറിൽ ചീറി പാഞ്ഞ് സുരാജ് വെഞ്ഞാറമൂട്; അഞ്ചു കോടി രൂപയുടെ ബെന്റ്‌ലി ബെന്റെയ്ഗ ഓടിക്കുന്ന സുരാജിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോകത്തിലെ ഏറ്റവും വിലയുള്ള ആഡംബര എസ്യുവികളിലൊന്നായ ബെന്റ്‌ലി ബെന്റെയ്ഗയിൽ ചീറി പാഞ്ഞ് സുരാജ് വെഞ്ഞാറമൂട്. അഞ്ച് കോടിയുടെ എസ്‌യുവി ബെന്റ്‌ലി ബെന്റെയ്ഗ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന സുരാജിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. തന്റെ ഫേസ് ബുക്ക് പേജിൽ സുരാജ് തന്നെയാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. ദുബായ് രജിസ്‌ട്രേഷനിലുള്ള ബെന്റെയ്ഗയാണ് സുരാജ് ടെസ്റ്റ് ഡ്രൈവു ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്യുവി എന്ന പേരിലാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമ്മാതാക്കളായ ബെന്റ്‌ലി ബെന്റെയ്ഗ വിപണിയിലെത്തിയത്. കമ്പനിയുടെ ആദ്യ എസ്‌യുവിയാണിത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിന് വെറും 4.4 സെക്കൻഡ് മാത്രം മതി. എസ് യു വിയുടെ പരമാവധി വേഗം 290 കി.മീയാണ്.

രണ്ട് എൻജിൻ വകഭേദങ്ങളിലാണ് ബെന്റെയ്ഗ വിപണിയിലുള്ളത്. 6 ലീറ്റർ 12 സിലിണ്ടർ എൻജിന് 5000 ആർപിഎമ്മിൽ 600 ബിഎച്ച്പി കരുത്തും 1350 ആർപിഎമ്മിൽ 900 എൻഎം ടോർക്കും സൃഷ്ടിക്കാനാവും. ഏകദേശം 4 കോടി രൂപമുതൽ 5.5 കോടി രൂപ വരെയാണ് ബെന്റേയ്ഗയുടെ ഇന്ത്യൻ വില. എലിസബത്ത് രാജ്ഞിയായിരുന്നു വാഹനത്തിന്റെ ആദ്യത്തെ ഉടമ. അടുത്തിടെ ദുബായ് പൊലീസ് സ്വന്തമാക്കിയപ്പോഴും മുകേഷ് അംബാനിയുടെ പുത്രന് വിവാഹം സമ്മാനമായി ലഭിച്ചപ്പോഴും ഈ വാഹനം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP