Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടിക്ക് ആണത്തമുണ്ടെങ്കിൽ സോളാർ കേസ് സിബിഐക്ക് വിടണം; 14 മണിക്കൂർ മുന്നിലിരുന്നിട്ടും കള്ളനെ തുറന്ന് കാട്ടാൻ സോളാർ കമ്മിഷന് ആയില്ല: മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി എം പി

ഉമ്മൻ ചാണ്ടിക്ക് ആണത്തമുണ്ടെങ്കിൽ സോളാർ കേസ് സിബിഐക്ക് വിടണം; 14 മണിക്കൂർ മുന്നിലിരുന്നിട്ടും കള്ളനെ തുറന്ന് കാട്ടാൻ സോളാർ കമ്മിഷന് ആയില്ല: മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി എം പി

ആലുവ: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത വിമർശനവുമായി രാജ്യസഭാ എംപി സുരേഷ് ഗോപി രംഗത്തെത്തി. മുഖ്യമന്ത്രിക്ക് ആണത്വമുണ്ടെങ്കിൽ സോളാർ കേസ് സിബിഐക്ക് വിടാൻ തയ്യാറാവണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആലുവയിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചത്.

സോളാർ കേസിനെ കൂടാതെ ബാർകോഴ കേസും സിബിഐ അന്വേഷിക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി 14 മണിക്കൂർ സോളർ കമ്മിഷന് മുന്നിലിരുന്നു. എന്നിട്ടും കള്ളനെ തുറന്ന് കാട്ടാൻ കമ്മിഷനായില്ലെന്ന് അദ്ദേഹം വിമർശിച്ചു. മുൻ തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ ഉപയോഗപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരൻ വധക്കേസും സിബിഐക്ക് വിടാൻ ശുപാർശ ചെയ്യണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

കെട്ടിച്ചമച്ച ആരോപണങ്ങളുയർത്തി എ.കെ. ആന്റണി കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ആന്റണി നാടകം കളിക്കുകയാണ്. എൻ.ഡി.എ സംസ്ഥാനം ഭരിച്ചാൽ സാമൂഹ്യ സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് കലാപത്തിന് ആഹ്വാനം ചെയ്യുന്നതിന് തുല്യമാണ്. പത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാത്രം എൻ.ഡി.എ സ്ഥാനാർത്ഥികൾ ജയിച്ചാൽ പോര. ഇരുമുന്നണികളുടെയും നടുവൊടിക്കുന്ന ഭൂരിപക്ഷത്തോടെ എൻ.ഡി.എ സ്ഥാനാർത്ഥികളെ ജയിപ്പിക്കാനാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി അധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. തെരഞ്ഞെടുപ്പിൽ ബിജെപിയുെട ചീഫ് കാമ്പയിനർമാരിൽ ഒരാളാണ് സുരേഷ് ഗോപി. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത് രാഷ്ട്രപതിയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കേന്ദ്രങ്ങളിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥികൾക്കായി പ്രചരണത്തിന് എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP