Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർക്കും ഒരു ആശങ്കയും വേണ്ട; അതിർത്തിയിൽ പൊലിഞ്ഞ ജീവനുകൾക്ക് പകരം വീട്ടുമെന്ന് സുരേഷ് ഗോപി; 15 ദിവസത്തോളമുള്ള യുദ്ധം പ്രതീക്ഷിക്കാമെന്ന് മേജർ രവിയും

ആർക്കും ഒരു ആശങ്കയും വേണ്ട; അതിർത്തിയിൽ പൊലിഞ്ഞ ജീവനുകൾക്ക് പകരം വീട്ടുമെന്ന് സുരേഷ് ഗോപി; 15 ദിവസത്തോളമുള്ള യുദ്ധം പ്രതീക്ഷിക്കാമെന്ന് മേജർ രവിയും

തിരുവനന്തപുരം: കശ്മീരിൽ ഇന്ത്യ തിരിച്ചടിച്ചത് സൂചനമാത്രമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി വ്യക്തമാക്കി. ഉറി ഭീകരാക്രമണത്തിൽ പൊലിഞ്ഞ ഇന്ത്യൻ ജീവനുകൾക്കു പകരം വീട്ടുകതന്നെ ചെയ്യും. അതിൽ ആർക്കും ഒരു സംശയവും വേണ്ട. ഇതൊരു സൂചനമാത്രമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വന്തം ജീവൻ പോലും പണയം വച്ചു കൊണ്ട് ഇന്ത്യൻ സൈന്യം നടത്തിയ ഈ ആക്രമണത്തെ എതിർക്കാൻ ഒരു ലോക രാഷ്ട്രങ്ങൾക്കും തോന്നുകയില്ല. എല്ലാ രാഷ്ട്രങ്ങളുടെയും പിന്തുണ ഇന്ത്യയ്ക്കുണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരിച്ചടിക്കാൻ തന്നെയായിരുന്നു ഉറി ഭീകരാക്രമണതിതനു ശേഷം ഉയർന്ന ജനവികാരം. മുറിവേറ്റ് എത്രനാൾ പ്രതികരിക്കാതെ നിൽക്കും? സ്വയം പ്രതിരോധിക്കാൻ എല്ലാവർക്കും ഇവിടെ അവകാശമുണ്ട്. ലോക സമാധാനത്തിന് വില കൽപ്പിക്കുന്നവരാണ് നമ്മളെല്ലാവരും. ഇവിടെ നമ്മൾ നമ്മളെ സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. ആക്രമണത്തിന്റെ പേരിൽ ഒരു രാജ്യവും ഇന്ത്യയെ എതിർക്കില്ല. പകരം എല്ലാവരുടെയും പിന്തുണ മാത്രമേ ഇന്ത്യക്ക് ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പാക്കിസ്ഥാനുമായി ഉടൻ തന്നെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് മേജർ രവി പറഞ്ഞു. ആക്രമണത്തിന് പാക്കിസ്ഥാൻ വീണ്ടും മുതിരുകയാണെങ്കിൽ ഇന്ത്യക്ക് തിരിച്ചടിച്ചേ മതിയാകൂ. ഇന്ത്യയിൽ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആവില്ലെന്നും മേജർ രവി കൂട്ടിച്ചേർത്തു.

തീവ്രവാദികളെയാണ് നമ്മൾ ഇല്ലാതാക്കുന്നത്. ഇന്നലെ രാത്രി അക്രമണത്തിലൂടെ അത് നമുക്ക് മനസ്സിലാവും. ഇന്ത്യൻ സൈന്യം യുദ്ധത്തിന് തയ്യാറെടുത്ത് കഴിഞ്ഞു എന്നതിനുള്ള തെളിവാണ് ഇന്നലെ സൈന്യം നടത്തിയ മിന്നലാക്രമണമെന്ന് മേജർ രവി പറഞ്ഞു. നില ഗുരുതരമാകുകയാണെങ്കിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന യുദ്ധം പ്രതീക്ഷുന്നതിൽ തെറ്റില്ല. വ്യോമാക്രമണമല്ല ഇന്ത്യ നടത്തിയതെന്നും ഭീകരരുടെ ക്യാമ്പുകൾ തകർത്തത് കരസേനയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകൾ ആക്രമിച്ചുവെന്ന് ചീഫ് മിലിട്ടറി ഓഫീസർ രൺബീർ സിങ് വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് നിയന്ത്രണരേഖ മറികടന്ന് ഒരു ആക്രമണം ഇന്ത്യ നടത്തിയിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP