Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചിന്നക്കനാൽ ഇരട്ടകൊലപാതകം: മേലുദ്യോഗസ്ഥർ അറിയാതെ പ്രതിയുടെ ചിത്രങ്ങളും വിവരങ്ങളും മാധ്യമങ്ങൾക്ക് നൽകിയെന്ന ആരോപണം: അന്വേഷണ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു; രാജാക്കാട് എസ്‌ഐ. പി.ഡി.അനൂപ്മോനെതിരെയുള്ള വകുപ്പ്തല നടപടി തുടരും

ചിന്നക്കനാൽ ഇരട്ടകൊലപാതകം: മേലുദ്യോഗസ്ഥർ അറിയാതെ പ്രതിയുടെ ചിത്രങ്ങളും വിവരങ്ങളും മാധ്യമങ്ങൾക്ക് നൽകിയെന്ന ആരോപണം: അന്വേഷണ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു; രാജാക്കാട് എസ്‌ഐ. പി.ഡി.അനൂപ്മോനെതിരെയുള്ള വകുപ്പ്തല നടപടി തുടരും

മറുനാടൻ മലയാളി ബ്യൂറോ

ചിന്നക്കനാൽ: ചിന്നക്കനാൽ ഇരട്ടക്കൊലപാതകക്കേസിൽ ഏറെ വിവാദം സൃഷ്ടിച്ചതാണ് അഞ്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി. പ്രതിയുടെ ചിത്രവും വിവരങ്ങളും മാധ്യമങ്ങൾക്കു നൽകിയെന്ന് ആരോപിച്ചാണു ഇവരെ സസ്‌പെൻഡ് ചെയ്തത്. എസ്‌പിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ എഎസ്ഐമാരായ ഉലഹന്നാൻ, സജി എം.പോൾ, ഡ്രൈവർ അനീഷ്, സിപിഒ ഓമനക്കുട്ടൻ, മധുരയ്ക്ക് സഹായത്തിനായി കൂടെപോയ ശാന്തമ്പാറ സ്റ്റേഷനിലെ ഡ്രൈവർ രമേഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ സസ്പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. മേലുദ്യോഗസ്ഥർ അറിയാതെ പ്രതിയുടെ ചിത്രം മാധ്യമങ്ങൾക്ക് നൽകിയെന്നാരോപിച്ചായിരുന്നു രണ്ട് എഎസ്ഐ.മാരുൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ഇടുക്കി എസ്‌പി. സസ്പെൻഡ് ചെയ്തത്.

രാജാക്കാട് സ്റ്റേഷനിലെ എഎസ്ഐ. സി.വി.ഉലഹന്നാൻ, വെള്ളത്തൂവൽ സ്റ്റേഷനിലെ എഎസ്ഐ. സജി എൻ.പോൾ, ശാന്തന്മ്പാറ സ്റ്റേഷനിലെ എ.ആർ.സി.പി.ഒ. സനീഷ്, രാജാക്കാട് സ്റ്റേഷനിലെ സി.പി.ഒ.മാരായ ഓമനക്കുട്ടൻ, രമേശ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. രാജാക്കാട് എസ്‌ഐ. പി.ഡി.അനൂപ്മോനെതിരെ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിരുന്നു.

പൊലീസിന്റെ കൂട്ടായ പരിശ്രമം ചില ഉദ്യോഗസ്ഥരുടെ മാത്രം ശ്രമഫലമാണെന്ന് വരുത്തിത്തീർക്കാൻ സംഭവം കാരണമായെന്നാണ് ആക്ഷേപം. എസ്‌പി.യുടെ അച്ചടക്കനടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയനേതൃത്വവും നാട്ടുകാരും രംഗത്തെത്തുകയും ചെയ്തിരുന്നു. രാജാക്കാട് എസ്‌ഐ. പി.ഡി.അനൂപ്മോനെതിരെയുള്ള വകുപ്പുതല നടപടി ശുപാർശ നിലനിൽക്കുകയാണ്.

കഴിഞ്ഞ പതിമൂന്നിനാണ് ചിന്നക്കനാൽ നടുപ്പാറ റിഥം ഓഫ് മൈ മൈൻഡ് റിസോർട്ടിൽ റിസോർട്ട് ഉടമ ജേക്കബ് വർഗീസ്, എസ്റ്റേറ്റ് ജീവനക്കാരൻ മുത്തയ്യ എന്നിവരെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയായ ബോബിനെ പിടികൂടുന്നതിനായി ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മൂന്ന് സ്പെഷ്യൽ പൊലീസ് സ്‌ക്വാഡ് രൂപവത്കരിച്ചായിരുന്നു അന്വേഷണം. രാജാക്കാട് എസ്‌ഐ. ഉൾപ്പെട്ട ആറംഗസംഘമാണ് തമിഴ്‌നാട് മധുരയിലെ ബോണക്കാട്ടുള്ള സിനിമാശാലയിൽനിന്ന് ബോബിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയുമൊത്തുള്ള ചിത്രം പൊലീസിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഗ്രൂപ്പിൽനിന്ന് ആരോ ചിത്രം പത്രമാധ്യമങ്ങൾക്ക് നൽകുകയും ഔദ്യോഗികമായി പൊലീസ് അറസ്റ്റ് സ്ഥിരീകരിക്കുന്നതിനു മുൻപ് വാർത്തയാവുകയും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP