Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുംബന സമരത്തിനു പിന്തുണയുമായി ആലിംഗന സമരം നടത്തിയ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു; തീരുമാനം വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന്

ചുംബന സമരത്തിനു പിന്തുണയുമായി ആലിംഗന സമരം നടത്തിയ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു; തീരുമാനം വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന്

കൊച്ചി: സദാചാര പൊലീസുകാർക്കെതിരായ ചുംബനസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ആലിംഗന സമരം നടത്തിയ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു. എറണാകുളം മഹാരാജാസിലെ പത്തു വിദ്യാർത്ഥികളെയാണ് തിരിച്ചെടുത്തത്. എസ്എഫ്‌ഐ ഉൾപ്പെടെ വിദ്യാർത്ഥിസംഘടനകളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് വിദ്യാർത്ഥികളെ തിരിച്ചെടുത്തത്.

ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന 30 അംഗ സംഘമാണ് സദാചാര പൊലീസുകാരുടെ വിളയാട്ടത്തിനെതിരെ കഴിഞ്ഞ വെള്ളിയാഴ്ച 'ഹഗ് ഓഫ് ലവ് മഹാരാജാസ്' എന്ന പേരിൽ കോളേജിൽ പ്രതിഷേധം സംഘടിപ്പിച്ചത്. മുൻകൂർ അനുമതി തേടിയെങ്കിലും പ്രിൻസിപ്പൽ നിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്താൽ പുറത്താക്കുമെന്ന മുന്നറിയിപ്പും കുട്ടികൾക്കു നൽകി.

ഇത് അവഗണിച്ചാണ് വിദ്യാർത്ഥികൾ ഹഗ് ഓഫ് ലവിൽ പങ്കെടുത്തത്. എന്നാൽ, പ്രതിഷേധത്തിൽ പങ്കെടുത്ത കുറച്ചുവിദ്യാർത്ഥികളെ മാത്രം പ്രിൻസിപ്പൽ തെരഞ്ഞുപിടിച്ച് സസ്‌പെൻഡു ചെയ്യുകയായിരുന്നുവെന്നു വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

അധികൃതരുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനും വിദ്യാർത്ഥികൾ തീരുമാനിച്ചിരുന്നു. ഇതിനിടെ വിദ്യാർത്ഥികൾക്കു പിന്തുണയുമായി കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവർത്തകരും രംഗത്തെത്തി. ഇടതുവിദ്യാർത്ഥി സംഘടനകൾ പ്രിൻസിപ്പലിനെ ഉപരോധിക്കുകയും ചെയ്തു. മുദ്രാവാക്യങ്ങളോ സംഘർഷമോ ഇല്ല പിന്നെ ആലിംഗന സമരം എങ്ങനെ അച്ചടക്ക പ്രശ്‌നമാകുമെന്നു ചോദിച്ചാണ് എസ്എഫ്‌ഐക്കാർ പ്രിൻസിപ്പലിനെ ഉപരോധിച്ചത്. നിശബ്ദ പ്രതിഷേധത്തെ സസ്പൻഷൻ കൊണ്ട് തോൽപിക്കാൻ അനുവദിക്കില്ലെന്നും എസ്എഫ്‌ഐ പ്രഖ്യാപിച്ചു. ആലിംഗന സമരത്തിൽ പങ്കെടുത്തവരെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ വീണ്ടും ആലിംഗന സമരം നടത്തുകയുംചെയ്തു.

പ്രതിഷേധം ശക്തമായതോടെ വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ കോളേജ് അധികൃതർ നിർബന്ധിതരാകുകയായിരുന്നു. അദ്ധ്യാപകരുടെ കൗൺസിൽ ചേർന്നാണ് സസ്‌പെൻഡുചെയ്ത വിദ്യാർത്ഥികളെ തിരികെയെടുക്കാൻ തീരുമാനിച്ചത്. തിരികെയെത്തുന്ന വിദ്യാർത്ഥികൾക്കു നാളെ വൻ സ്വീകരണം നൽകാനാണ് കൂട്ടുകാരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP