Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഏതൊരു വിഡ്ഢിയാണോ കൈകാലുകൾ മുതലായ കർമ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസിൽ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചു കൊണ്ടിരിക്കുന്നത് അയാൾ മിഥ്യാചാരൻ; മോദിയുടെ ധ്യാനത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി

'ഏതൊരു വിഡ്ഢിയാണോ കൈകാലുകൾ മുതലായ കർമ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസിൽ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചു കൊണ്ടിരിക്കുന്നത് അയാൾ മിഥ്യാചാരൻ; മോദിയുടെ ധ്യാനത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കേദാർനാഥിലെ രുദ്ര ഗുഹയിൽ ധ്യാനമിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സ്വാമി സന്ദീപാനന്ദഗിരി വിമർശിച്ചത്. ഭഗവത്ഗീതയിലെ കർമ്മയോഗത്തിൽ നിന്നുള്ള ഒരു ശ്ലോകം ഉദ്ധരിച്ച് അതിന്റെ സാരം വിശദീകരിച്ചു കൊണ്ടാണ് മോദിയുടെ പേരെടുത്തു പറയാതെയുള്ള പരിഹാസം.

''കർമ്മേന്ദ്രിയാണി സംയമ്യ യ ആസ്‌തേ മനസാ സ്മരൻ
ഇന്ദ്രിയാർത്ഥാൻ വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ''

എന്ന ശ്ലോകമാണ് സ്വാമി സന്ദീപാനന്ദഗിരി ഫേസ്‌ബുക്കിൽ കുറിച്ചത്.

'ഏതൊരു വിഡ്ഢിയാണോ കൈകാലുകൾ മുതലായ കർമ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസിൽ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചു കൊണ്ടിരിക്കുന്നത് അയാൾ മിഥ്യാചാരൻ (കാപട്യക്കാരൻ ) എന്നറിയപ്പെടുന്നു. '(ഗീത കർമ്മയോഗം) എന്ന് ശ്ലോകത്തിന്റെ അർഥവും അദ്ദേഹം നൽകിയിട്ടുണ്ട്.

നൂറ് കണക്കിന് ആളുകളാണ് സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് പങ്കിട്ടത്. സ്വാമി സന്ദീപാനന്ദഗിരിയെ പരിഹസിച്ചും മോദിയെ വിമർശിച്ചുമായി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP